Image

'ചെറിയ കാര്യങ്ങളുടെ തമ്പുരാട്ടി'യുടെ രണ്ടാമത്തെ നോവല്‍- ' ദി മിനിസ്റ്ററി ഓഫ്‌ അറ്റ്‌മോസ്റ്റ്‌ ഹാപ്പിനസിന്റെ' ആദ്യ പ്രതി പുറത്ത്‌

Published on 18 May, 2017
'ചെറിയ കാര്യങ്ങളുടെ തമ്പുരാട്ടി'യുടെ രണ്ടാമത്തെ നോവല്‍-  ' ദി മിനിസ്റ്ററി ഓഫ്‌ അറ്റ്‌മോസ്റ്റ്‌ ഹാപ്പിനസിന്റെ' ആദ്യ പ്രതി പുറത്ത്‌

ന്യൂ ഡല്‍ഹി: പ്രശസ്‌ത എഴുത്തുകാരിയും സാമൂഹ്യ പ്രവര്‍ത്തകയുമായ അരുന്ധതി റോയിയുടെ രണ്ടാമത്തെ നോവല്‍ `ദി മിനിസ്റ്ററി ഓഫ്‌ അറ്റ്‌മോസ്റ്റ്‌ ഹാപ്പിനസി'ന്റെ ആദ്യ പ്രതി എഴുത്തുകാരിക്ക്‌ കൈമാറി. പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ്‌ എഡിറ്റര്‍ ഇന്‍ ചീഫ്‌ മേരു ഗോഖലെയാണ്‌ ഈ വിവരം ഫേസ്‌ബുക്കിലൂടെ അറിയിച്ചത്‌. 

ആദ്യ നോവലിറങ്ങിയതിനു ഇരുപതു വര്‍ഷങ്ങള്‍ക്കപ്പുറമാണ്‌ അരുന്ധതി യുടെ രണ്ടാമത്തെ നോവല്‍ പുറത്തിറങ്ങുന്നത്‌. യു.കെയിലെ ഹാമിഷ്‌ ഹാമില്‍റ്റന്‍, പെന്‍ഗ്വിന്‍ ഇന്ത്യ എന്നിവരാണ്‌ പുതിയ നോവലിന്റെ പ്രസാധകര്‍.

വളരെ ആവേശത്തോടെയാണ്‌ സാഹിത്യലോകവും വായനക്കാരും ദി മിനിസ്റ്ററി ഓഫ്‌ അറ്റ്‌മോസ്റ്റ്‌ ഹാപ്പിനസിനായി കാത്തിരിക്കുന്നത്‌. അരുന്ധതി റോയിയുടെ ആദ്യ നോവലായ `ദി ഗോഡ്‌ ഓഫ്‌ സ്‌മാള്‍ തിങ്ങ്‌സ്‌' 1997ലെ ബുക്കര്‍ പ്രൈസിനു അര്‍ഹമായിരുന്നു. എഴുത്തുകാരിക്ക്‌ ലോകമെമ്പാടും ഒട്ടേറെ ആരാധകരെ സൃഷ്ടിച്ചുകൊടുത്ത ആദ്യ കൃതി കേരളത്തില്‍ ഏറെ വിവാദങ്ങള്‍ക്കും വഴി വെച്ചിരുന്നു.


`ദി ഗോഡ്‌ ഓഫ്‌ സ്‌മാള്‍ തിങ്ങ്‌സ്‌' മലയാളത്തിലും തര്‍ജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്‌. പ്രിയ എഎസ്‌ തര്‍ജ്ജമ ചെയ്‌ത പുസ്‌തകം പ്രസിദ്ധീകരിച്ചത്‌ ഡിസി ബുക്‌സ്‌ ആയിരുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക