Image

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഹൂസ്റ്റന്‍ ഇനി ഒരുമയോടെ മുന്നോട്ട്

ജീമോന്‍ റാന്നി Published on 19 May, 2017
വേള്‍ഡ് മലയാളി  കൗണ്‍സില്‍ ഹൂസ്റ്റന്‍ ഇനി ഒരുമയോടെ മുന്നോട്ട്
ഹൂസ്റ്റണ്‍: വേള്‍ഡ് മലയാളി കൗണ്‍സില്‍ ഹൂസ്റ്റന്‍, ഇനി അഭിപ്രായ വ്യത്യാസങ്ങളില്ലാതെ ഒരുമയോടെ പ്രവര്‍ത്തിച്ചു മുന്നേറുമെന്ന് മേയ് 14-ാം തീയ്യതി സ്റ്റാഫോര്‍ഡ് കേരള കിച്ചനില്‍ നടന്ന പ്രത്യേക മീറ്റിംഗില്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് ചാര്‍ജെടുത്ത അഡ്വ. മാത്യു വൈരമണ്‍ (വൈസ് ചെയര്‍മാന്‍), ആന്‍ഡ്രൂസ് ജേക്കബ് (വൈസ് പ്രസിഡന്റ് ഡെവലപ്‌മെന്റ്), ജിന്‍സ് മാത്യു (ജോ. സെക്രട്ടറി), ജെയിസ് കുടല്‍ (കൗണ്‍സില്‍ മെംബര്‍) എന്നിവര്‍ ഒരു സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

2017 ജൂണ്‍ 30 ന് മുമ്പായി ഒരു ജനറല്‍ കൗണ്‍സില്‍ യോഗമ വിളിച്ചു കൂട്ടി എക്‌സിക്യൂട്ട് കമ്മിറ്റി വിപുലീകരിക്കുമെന്ന് ചെയര്‍മാന്‍ ജേക്കബ കുടശനാട് അറിയിച്ചു.

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഹൂസ്റ്റന്റെ ഒരു ലൈഫ് മെംബറും പ്രമുഖ റിയല്‍റ്ററുമായ ജോണ്‍ വര്‍ഗീസിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ നടക്കുന്ന മുച്ചിറി- മുച്ചുണ്ട് നിര്‍മാര്‍ജന സര്‍ജന ക്യാമ്പിന് 500 ഡോളര്‍ നല്‍കാനും തീരുമാനമായി.

കൂടുതല്‍ അംഗങ്ങളെ ചേര്‍ക്കുകയും മൂന്നോ നാലോ മാസങ്ങള്‍ക്കിടയില്‍ ഒരു വിപുലമായ പരിപാടി ഹൂസ്റ്റനില്‍ അരങ്ങേറ്റുമെവ്വും ജെയിംസ് കൂടുതല്‍ അറിയിച്ചു.


ജീമോന്‍ റാന്നി

Join WhatsApp News
Vanakkaran 2017-05-19 10:53:49
Is this a kerala Kitchen world malayalee group What about the other micro minute Kakkanadan-Aranmula dead Air Port group?. I am totally confused. So, James Koodal and Andrews jumped to this major S.K Cherian & Alexander Tomas group. How about the awards- Some thing to give and take. You can arrange in Kerala or in USA. If you do not know any body there is some event mangers in Kerala. They will arrange movie star meet or Chief Minister meet and also feeding or drinking meet. Atlast some big splash news publicity to all over the world. Look at FOKANA or FOMAA, just follow them.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക