Image

ചില പരാമര്‍ശങ്ങള്‍ വേദനയുണ്ടാക്കിയെന്ന്‌ രജനീകാന്ത്‌

Published on 19 May, 2017
 ചില പരാമര്‍ശങ്ങള്‍ വേദനയുണ്ടാക്കിയെന്ന്‌ രജനീകാന്ത്‌


ചെന്നൈ: രാഷ്ട്രീയ പ്രവേശന സാധ്യത വീണ്ടും മുന്നോട്ട്‌ വെച്ച്‌ തമിഴ്‌ സൂപ്പര്‍ താരം രജനീകാന്ത്‌. സമയം വരുമ്പോള്‍ തയ്യാറായിരിക്കണമെന്നും
രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച്‌ പറഞ്ഞത്‌ ഇത്രയും വിവാദമാകുമെന്ന്‌ കരുതിയില്ലെന്നും രജനീകാന്ത്‌ പറയുന്നു.

സാമൂഹ്യമാധ്യമങ്ങളില്‍ വന്ന ചില പരാമര്‍ശങ്ങള്‍ വേദനയുണ്ടാക്കി. തന്നെ തമിഴനാക്കിയത്‌ തമിഴ്‌നാട്ടുകാരനാണെന്നും ഈ നാട്‌ വിട്ട്‌ എങ്ങോട്ടും പോകില്ലെന്നും താനെന്നും തമിഴര്‍ക്കൊപ്പമാണെന്നും രജനീകാന്ത്‌ പറയുന്നു.


നമ്മുടെ നാട്ടിലെ രാഷ്ട്രീയം അധപ്പതിച്ചു കഴിഞ്ഞു. രാഷ്ട്രീയത്തില്‍ ഇപ്പോള്‍ എതിര്‍പ്പാണ്‌ മൂലധനമെന്നും അദ്ദേഹം പറയുന്നു.
രജനീകാന്ത്‌ തലയ്‌ക്കകത്ത്‌ ഒന്നുമില്ലാത്ത ആളാണെന്ന്‌ സുപ്രീം കോടതി മുന്‍ ജഡ്‌ജി മാര്‍ക്കണ്ഡേയ കട്‌ജു ഇന്നലെ പ്രതികരിച്ചിരുന്നു. രജനീകാന്ത്‌ രാഷ്ട്രീയത്തില്‍ ഇറങ്ങണമെന്ന്‌ ആളുകള്‍ ആവശ്യപ്പെടുന്നത്‌ എന്തിനാണെന്നായിരുന്നു കട്‌ജുവിന്റെ ചോദ്യം.

രാഷ്ട്രീയപ്രവേശം തന്റെ താല്‍പര്യമല്ലെന്നും എന്നാല്‍ ദൈവത്തിന്റെ അങ്ങനെ തീരുമാനിച്ചാല്‍ അത്‌ നടക്കുമെന്നും ചെന്നൈയില്‍ ആരാധകരുമായി സംസാരിക്കവേ കഴിഞ്ഞ ദിവസം രജനീകാന്ത്‌ പറഞ്ഞിരുന്നു.

അത്തരത്തിലൊന്ന്‌ സംഭവിച്ചാല്‍ സത്യസന്ധതയോടെ പ്രവര്‍ത്തിക്കും. രാഷ്ട്രീയത്തെ ധനസമ്പാദന മാര്‍ഗ്ഗമായി കാണുന്നവരെ അകറ്റിനിര്‍ത്തുമെന്നും രജനി പറഞ്ഞിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക