• Home
  • US
  • US-Religion
  • Oceania
  • Magazine
  • യൂറോപ്
  • ഗള്‍ഫ്‌
  • കോഴിക്കോട്
  • നോവല്‍
  • സാഹിത്യം
  • കഥ, കവിത, ലേഖനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • ചിന്താലോകം
  • VISA
  • ഫോമാ
  • ഫൊകാന
  • പ്രതികരണങ്ങള്‍
  • എഴുത്തുകാര്‍
  • കാര്‍ട്ടൂണ്‍
  • നഴ്സിംഗ് രംഗം
  • ABOUT US

കൊച്ചി മെട്രൊ ഉദ്‌ഘാടനം ഈ മാസം 30ന്‌

VARTHA 19-May-2017

കൊച്ചി:  കേരളത്തിന്‍റെ അഭിമാന പദ്ധതിയായ  കൊച്ചി മെട്രൊയുടെ ഉദ്‌ഘാടനം ഈ മാസം 30ന്‌ നടക്കും. മന്ത്രി കടകംപളളി സുരേന്ദ്രനാണ്‌ ഇക്കാര്യം അറിയിച്ചത്‌. ചടങ്ങിന്‌ പ്രധാനമന്ത്രി നരേന്ദ്രമോഡി എത്തുമെന്നാണ്‌ പ്രതീക്ഷയെന്നും അദ്ദേഹത്തിന്റെ സമയത്തിനായി ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

 പ്രധാനമന്ത്രിയുടെ ഒഴിവിനായി അനന്തമായി കാത്തിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ആലുവയിലായിരിക്കും ഉദ്‌ഘാടന ചടങ്ങുകള്‍. മുഖ്യമന്ത്രിയടക്കമുളള മന്ത്രിമാരും മറ്റ്‌ നേതാക്കളും ചടങ്ങിനുണ്ടാകും.

മൂന്നുകോച്ചുളള ആറു ട്രെയിനാകും തുടക്കത്തില്‍ സര്‍വീസ്‌ നടത്തുക. രാവിലെ ആറുമുതല്‍ രാത്രി പതിനൊന്നുവരെ പത്ത്‌ മിനിറ്റ്‌ ഇടവിട്ടാകും സര്‍വീസ്‌. തിരക്ക്‌ കുറവുളള സമയങ്ങളില്‍ ഈ ഇടവേള ദീര്‍ഘിപ്പിക്കുന്നതും പരിഗണനയിലുണ്ട്‌. ആലുവ മുതല്‍ പാലാരിവട്ടം വരെ 13 കിലോമീറ്ററാണ്‌ ഉദ്‌ഘാടന സജ്ജമായത്‌. പതിനൊന്ന്‌ സ്റ്റേഷനുകളാണ്‌ ഇതിനിടയിലുളളത്‌. മിനിമം നിരക്ക്‌ 10 രൂപ. ആലുവ മുതല്‍ കമ്പനിപ്പടി വരെ 20 രൂപ, കളമശേരി വരെ 30 രൂപ, ഇടപ്പളളി വരെ 40 രൂപ എന്നിങ്ങനെയാണ്‌ പ്രാഥമികമായി നിരക്കുകള്‍ നിശ്ചയിച്ചിട്ടുളളത്‌.

ആലുവയില്‍ നിന്ന്‌ പുറപ്പെടുന്ന ട്രെയിന്‍ 20 മിനിറ്റ്‌ കൊണ്ട്‌ പാലാരിവട്ടത്തെത്തും. സ്ഥിരയാത്രക്കാര്‍ക്കായി കൊച്ചി വണ്‍ കാര്‍ഡെന്ന സ്‌മാര്‍ട്ട്‌ കാര്‍ഡുണ്ടാകും. ഇതുപയോഗിച്ച്‌ യാത്ര നടത്തുന്നവര്‍ക്ക്‌ പരമാവധി 20 ശതമാനം വരെ യാത്രാനിരക്കില്‍ ഇളവ്‌ ലഭിക്കുമെന്നാണ്‌ സൂചന. വിദ്യാര്‍ത്ഥികള്‍ക്ക്‌ മെട്രൊയില്‍ ഇളവുകള്‍ നല്‍കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്‌

Facebook Comments
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image
News in this section
സംസ്ഥാനത്തെ ഒന്‍പത്‌ മാധ്യമ പ്രവര്‍ത്തകര്‍ നിരീക്ഷണത്തില്‍
വില്യം രാജകുമാരനും കേറ്റ് മിഡില്‍ടണും മൂന്നാമത്തെ കുട്ടി; അഞ്ചാമത്തെ കിരീടാവകാശി
ബാലപീഡനം നടത്തുന്ന കുറ്റവാളികളെ തൂക്കിക്കൊല്ലുകയല്ല വേണ്ടത്
മോദി നടത്തിയ പരാമര്‍ശങ്ങളില്‍ പ്രതിഷേധവുമായി ഡോക്ടര്‍മാര്‍
ഇമ്പീച്ച്‌മെന്റ് പ്രമേയം തള്ളി; പ്രതിപക്ഷം സുപ്രീം കോടതിയിലേക്ക്‌
വരാപ്പുഴ കസ്റ്റഡി മരണം; എസ്‌.ഐ ദീപക്കിന്റെ ജാമ്യാപേക്ഷ തള്ളി
കോട്ടയം നഗരത്തില്‍ ഹൈപ്പര്‍മാര്‍ക്കറ്റ്‌ കത്തി നശിച്ചു
വിദേശവനിത ലിഗയുടെ മരണം അസ്വാഭാവികമാണെന്ന്‌ ആവര്‍ത്തിച്ച്‌ സഹോദരി
ദളിത്‌ ക്ഷേമത്തിന്‌ മുന്‍ ഐഐടി വിദ്യാര്‍ഥികള്‍ ജോലി രാജിവെച്ച്‌ രാഷ്‌ട്രീയ പാര്‍ട്ടി രൂപീകരിച്ചു
ഇംപീച്ച്‌മെന്റ്‌ നോട്ടീസിലൂടെ കോണ്‍ഗ്രസ്‌ നടത്തിയത്‌ ആത്മഹത്യയെന്ന്‌ സുബ്രമണ്യന്‍ സ്വാമി
ഡിജിറ്റല്‍ കറന്‍സി ഇടപാട്‌ നിരോധനം : റിസര്‍വ്‌ ബാങ്കിന്‌ ഹൈക്കോടതി നോട്ടീസ്‌
രാജസ്ഥാനില്‍ ആദായ നികുതി ഓഫീസില്‍ 2.25 കോടിയുടെ ആഭരണ മോഷണം, ഉദ്യോഗസ്ഥന്‍ പിടിയില്‍
വിദേശ വനിതയുടെ മരണം അന്വേഷിക്കുന്നതില്‍ പൊലീസിന്റെ ഭാഗത്തു നിന്നും ഗുരുതര വീഴ്‌ചയുണ്ടായെന്ന്‌ ചെന്നിത്തല
കോതമംഗലത്ത്‌ ഒരു കുടുംബത്തിലെ 3 പേര്‍ ആത്മഹത്യ ചെയ്‌ത നിലയില്‍
മലപ്പുറത്ത് സീരിയല്‍ പ്രവര്‍ത്തകയുടെ ജഡം കത്തിക്കരിഞ്ഞ നിലയില്‍
തൃശൂര്‍ സ്വദേശിയായ ദളിത് യുവാവ് തമിഴ്‌നാട് പോലീസ് കസ്റ്റഡിയില്‍ മരിച്ചു; മര്‍ദനമെന്നു ബന്ധുക്കള്‍
കുട്ടനാട്ടിലെ വായ്പാത്തട്ടിപ്പു കേസ്: കാര്‍ കസ്റ്റഡിയിലെടുത്തു : ഫാ.തോമസ് പീലിയാനിക്കല്‍ ഒളിവില്‍
യെച്ചൂരിയുടെ രണ്ടാമൂഴം ഏകകണ്ഠമല്ല; കേന്ദ്രകമ്മറ്റിയില്‍ നാല് പേര്‍ എതിര്‍ത്തു; നിര്‍ദേശിച്ചത് മണിക് സര്‍ക്കാരിനെ
ലിഗയുടെ മരണത്തില്‍ അസ്വഭാവികതയില്ലെന്ന് പോലീസ്; തലവേര്‍പ്പെട്ടത് കാലപ്പഴക്കം മൂലം
ഇപീച്ച്‌മെന്റ് നോട്ടീസ് തള്ളിയാല്‍ ചീഫ് ജസ്റ്റീസിനെതിരെ കോണ്‍ഗ്രസ് സുപ്രീം കോടതിയിലേക്ക്
pathrangal
  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
US Websites
  • ESakhi
  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • FOKANA
  • Blogezhuththulokam



To advertise email marketing@emalayalee.com
Copyright © 2017 Legacy Media Inc. - All rights reserved.
Designed, Developed & Webmastered by NETMAGICS.COM