Image

മോഹന്‍ലാലിന്റെ ബ്രഹ്മാണ്ഡ ചിത്രം മഹാഭാരതത്തിന്റെ ആദ്യ ലൊക്കേഷന്‍ അബുദാബി

Published on 19 May, 2017
മോഹന്‍ലാലിന്റെ ബ്രഹ്മാണ്ഡ ചിത്രം മഹാഭാരതത്തിന്റെ ആദ്യ ലൊക്കേഷന്‍ അബുദാബി

ആയിരം കോടിയില്‍ ഒരുങ്ങുന്ന മോഹന്‍ലാലിന്റെ ബ്രഹ്മാണ്ഡ ചിത്രമാണ് മഹാഭാരതം. എം.ടിയുടെ രണ്ടാമൂഴത്തെ ആധാരമാക്കിയാണ് സിനിമ ഒരുക്കുന്നത്. ചിത്രത്തിന്റെ ആദ്യ ലൊക്കേഷന്‍ അബുദാബി ആയിരിക്കുമെന്ന് നിര്‍മ്മാതാവ് ഡോ. ബി ആര്‍ ഷെട്ടി പറഞ്ഞു.

തന്നെ വളര്‍ത്തി വലുതാക്കിയ നാടിനോടുള്ള കടപ്പാടും ഇന്ത്യയും ഈ ദേശവും തമ്മിലെ സൗഹൃദവും ദൃഢപ്പെടുത്താനാണ്? ഇതെന്ന്? അദ്ദേഹം വ്യക്തമാക്കി. യൂറോപ്പിലെയും ഏഷ്യയിലെയും വിവിധ രാഷ്ട്രങ്ങളും സ്ഥാപനങ്ങളും പ്രതിഭകളും ചിത്രത്തിന്റെ നിര്‍മാണത്തില്‍ പങ്കുചേരാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. കാടുകളും ദ്വീപുകളും മറ്റും ഷൂട്ടിംഗിനായി നല്‍കാമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

എം.ടിയുടെയും മോഹന്‍ലാലിന്റെയും സാന്നിധ്യം ചിത്രത്തിന്റെ സുപ്രധാന നേട്ടമാണ്. മികവുറ്റതും വ്യത്യസ്തമായതുമായ ഒരു സംരംഭത്തിന് തുടക്കമിട്ടാല്‍ പിന്തുണ നല്‍കാന്‍ ലോകം കൂടെയുണ്ടാകുമെന്ന് പുതു തലമുറയെ ബോധ്യപ്പെടുത്താനും ഈ ഉദ്യമം കൊണ്ട് ലക്ഷ്യമിടുന്നതായി ഷെട്ടി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക