Image

മമ്മൂട്ടിയുടെ നായികയായി അനു സിത്താര

Published on 19 May, 2017
മമ്മൂട്ടിയുടെ നായികയായി അനു സിത്താര

മമ്മൂട്ടിയെ നായകനാക്കി സേതു ഒരുക്കുന്ന ചിത്രത്തില്‍ അനു സിത്താര നായികയാവും. സേതു തന്നെ തിരക്കഥ എഴുതുന്ന ചിത്രം നര്‍മത്തിന് പ്രാധാന്യം നല്‍കിയാണ് ഒരുക്കുന്നത്. താന്‍ മമ്മൂട്ടിയുടെ ആരാധികയാണെന്ന് അനു സിത്താര നേരത്തേ വെളിപ്പെടുത്തിയിട്ടുള്ളതാണ്.

രഞ്ജിത്ത് ശങ്കര്‍ ഒരുക്കിയ രാമന്റെ ഏദന്‍തോട്ടം എന്ന ചിത്രത്തില്‍ മികച്ച പ്രകടനമാണ് അനു സിത്താര കാഴ്ചവച്ചത്. ചിത്രം മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്. ചെറുപ്പത്തില്‍ മമ്മൂട്ടിയെ കാണാന്‍ ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് പോയതും വണ്ടി ബ്ലോക്കില്‍പ്പെടുമ്പോള്‍ ചേട്ടനൊപ്പം ഇറങ്ങിനടന്നതുമെല്ലാം താരം വിശദീകരിച്ചിട്ടുണ്ട്. ഇപ്പോള്‍ ആ താരത്തിന്റെ തന്നെ നായികയായി അഭിനയിക്കാനായതിന്റെ ത്രില്ലിലാണ് അനു സിതാര.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക