Image

മംഗള കര്‍മ്മത്തിനുള്ള യാത്ര മുടങ്ങി; പകരം എബിന്‍ അന്ത്യ യാത്ര പോകുന്നു

Published on 19 May, 2017
മംഗള കര്‍മ്മത്തിനുള്ള യാത്ര മുടങ്ങി; പകരം എബിന്‍ അന്ത്യ യാത്ര പോകുന്നു
ചിക്കാഗോ: ഈ തിങ്കളാഴ്ച നാട്ടിലേക്കു വിവാഹത്തിനു പോകാന്‍ എബിന്‍ മാത്യു ടിക്കറ്റ് എടുത്തിരുന്നു. അതിനു പകരം എബിന്റെ ചേതനയറ്റ ശരീരം ബുധനാഴ്ച  നാട്ടിലേക്ക് കൊണ്ടുപോകുകയാണ്.

തിങ്കളാഴ്ച (മെയ് 22) ബല്‍വുഡിലെ സീറോ മലബാര്‍ ചര്‍ച്ചില്‍ 6 മുതല്‍ 9 വരെ മൃതദേഹം പൊതുദര്‍ശനത്തിനു വെയ്ക്കും.

യാത്രാക്രമീകരണങ്ങള്‍ പൂര്‍ത്തിയാകാത്തതു മൂലമാണ് ബുധനാഴ്ചത്തേക്ക് നീട്ടിയത്. മിക്കവാറും വെള്ളിയാഴ്ച സ്വദേശമായ കണ്ണൂരിലെ കൊട്ടിയൂരിനടുത്തുള്ള അമ്പായത്തോട്ടില്‍ സംസ്കാരം നടത്തും- എബിന്റെ മാതൃസഹോദരീ ഭര്‍ത്താവായ പീറ്റര്‍ കൊല്ലപ്പള്ളി പറഞ്ഞു. 

വിവാഹം നേരത്തെ രജിസ്റ്റര്‍ ചെയ്യുകയും പ്രതിശ്രുത വധുവിനുവേണ്ടി ഇമിഗ്രേഷന്‍ പേപ്പറുകള്‍ ഫയല്‍ ചെയ്യുകയും ചെയ്തിരുന്നു. പള്ളിയില്‍ വച്ചുള്ള വിവാഹത്തിന് പോകുംമുമ്പാണ് മഹാദുരന്തം എത്തിയത്. 

മൂന്നുവര്‍ഷമേ ആയിട്ടുള്ളൂ എന്‍ജിനീയറായ എബിനും (27) പിതാവ് മാത്യുവും മാതാവ് അന്നക്കുട്ടിയും അമേരിക്കയിലെത്തിയിട്ട്. സഹോദരി സ്റ്റെഫിനി നാട്ടില്‍ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി.

ദുബായില്‍ ജോലി ചെയ്തിരുന്ന പിതാവ് മാത്യു വന്നും പോയും ഇരിക്കുകയായിരുന്നു.  അവിടത്തെ ജോലിയെല്ലാം അവസാനിപ്പിച്ച് വ്യാഴാഴ്ച ചിക്കാഗോയില്‍ എത്തിയപ്പോള്‍ ഏക പുത്രന്റെ വിയോഗ വാര്‍ത്തയാണ് എതിരേറ്റത്. തൊടുപുഴ മാറികയില്‍ പടിയാനിക്കല്‍ കുടുംബാംഗമാണ്.

ഒരു സുഹൃത്തിനെ എയര്‍പോര്‍ട്ടില്‍ യാത്രയയച്ച് മടങ്ങുമ്പോഴാണ് അപകടം. നിസാന്‍ എസ്.യു.വിയില്‍ ഉണ്ടായിരുന്ന നാലു സുഹൃത്തുക്കള്‍ക്കും കാര്യമായ പരിക്കേറ്റു. അപകടനില തരണം ചെയ്ത എല്ലാവരേയും ഡിസ്ചാര്‍ജ് ചെയ്തു.

യീല്‍ഡ് സൈനില്‍ നിര്‍ത്താതെ പാഞ്ഞുവന്നിടിച്ച കാറിന്റെ ഡ്രൈവര്‍ പത്തൊമ്പതുകാരനായ ആഫ്രിക്കന്‍ അമേരിക്കന്‍ മാര്‍ലാന്‍ മൈല്‍സിന് കോടതി ഒരുലക്ഷം ഡോളര്‍ ജാമ്യതുക നിശ്ചയിച്ചു. നിര്‍ത്താതെ ഇടിച്ചു തെറിപ്പിച്ചശേഷം സ്ഥലംവിട്ട മൈല്‍സ് വൈകാതെ ഒരു സുഹൃത്തിന് കാറിന്റെ ഫോട്ടോ ടെക്സ്റ്റ് ചെയ്തു. "എല്‍ ചാപ്പോക്ക് പരിക്ക് പറ്റി' എന്നായിരുന്നു മെസേജില്‍. കാറിനെ എല്‍ചാപോ എന്നാണ് മൈല്‍സ് വിളിച്ചിരുന്നത്.

മൈല്‍സ് മര്യാദക്കാരനാണെന്നും കുഴപ്പത്തിലൊന്നും ചാടിയിട്ടില്ലെന്നും പേടിച്ചിട്ടാണ് നിര്‍ത്താതെ പോയതെന്നും കോടതിക്കു മുന്നില്‍ അയാളുടെ സഹോദരി ലാറ്റിയ റൈറ്റ് പറഞ്ഞു. അമ്മ റോസ്‌ലിന്‍ റൈറ്റും ഇത് ആവര്‍ത്തിച്ചു. എബിന്റെ കുടുംബത്തോടുള്ള ദുഖം അവര്‍ അറിയിച്ചു. 
മൈത്സിനു പിന്തുണയുമായി ഒട്ടേറെ പേര്‍ എത്തി 

ഗ്യാസ് സ്റ്റേഷന്‍ മാനേജരായി ജോലി ചെയ്യുകയായിരുന്ന എബിന്‍. വിവാഹത്തിനുശേഷം ഉപരിപഠനവും കരിയറുമൊക്കെ സ്വപ്നം കണ്ട് കഴിയുകയായിരുന്നു.

സംഭവം ഉള്‍ക്കൊള്ളാന്‍ തങ്ങള്‍ക്ക് ഇനിയും കഴിഞ്ഞിട്ടില്ലെന്നു  
എബിന്റെ കുടുംബത്തിന്റെ പ്രസ്താവനയില്‍ പറഞ്ഞു. എബിന്റെ ആത്മാവിനെ തങ്ങള്‍ ദൈവ കരങ്ങളില്‍ ഏല്‍പിക്കുകയാണ്. 

നീതിയും ശാന്തിയും കരുണയും നടപ്പിലാകട്ടെ എന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നത്. ഈ ദുഖത്തില്‍ ഏതെങ്കിലും തരത്തില്‍ സഹായവുമായി എത്തിയവരോട് നന്ദി പറയാന്‍ തങ്ങള്‍ക്ക് വാക്കുകളില്ല- പ്രസ്താവനിയില്‍ ചൂണ്ടിക്കാട്ടി. 

എബിന്റെ കുടുംബത്തെ സഹായിക്കാന്‍ ഗോ ഫണ്ട് മി വഴി തുക സമാഹരിക്കുന്നു.

മംഗള കര്‍മ്മത്തിനുള്ള യാത്ര മുടങ്ങി; പകരം എബിന്‍ അന്ത്യ യാത്ര പോകുന്നു
മംഗള കര്‍മ്മത്തിനുള്ള യാത്ര മുടങ്ങി; പകരം എബിന്‍ അന്ത്യ യാത്ര പോകുന്നു
പ്രതി മാര്‍ലാന്‍ മൈല്‍സ്‌
Join WhatsApp News
Observer 2017-05-20 04:41:41
എന്തു മനോഹരമായ വിവരണം. ഫ്രാന്‍സിസിന്റെ ഈ പരമ്പര മലയാള പത്ര പ്രവര്‍ത്തനത്തിനും ഭാഷക്കും മുതല്‍ക്കൂട്ടാണെന്നു നിസംശയം പറയാം. എല്ലാ പത്രപ്രവര്‍ത്തകരും ഇതു വായിക്കണം.
പത്ര പ്രവര്‍ത്തന രംഗത്തു വലിയ ഭാവി ഉണ്ടായിരുന്ന വ്യക്തിയാണു ഫ്രാന്‍സിസ് എന്നു തീര്‍ച്ച. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക