ന്യൂദല്‍ഹി: സിപിഐ
(മാവോയിസ്റ്റ്) പശ്ചിമഘട്ട മേഖലാ കമ്മിറ്റി ഈ മാസം പുറത്തിറക്കിയ മുഖപത്രം
`കമ്യൂണിസ്റ്റ്' ആദ്യലക്കത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെയാണു രൂക്ഷ
വിമര്‍ശനം.
ഭരണവര്‍ഗം കോണ്‍ഗ്രസ് ആയാലും ബിജെപി ആയാലും അവരെ ഉപയോഗിച്ചു
വിപ്ലവ ശക്തികളെ ആക്രമിക്കുകയെന്നതാണു സിപിഎം നയമെന്നും മുഖപത്രത്തില്‍
കുറ്റപ്പെടുത്തുന്നു.
പിണറായി വിജയന് മുഖ്യമന്ത്രിയായതിനു ശേഷം
മാവോയിസ്റ്റു വേട്ട ശക്തമാക്കുകയും മാവോയിസ്റ്റുകള്‍ക്കെതിരായ ആക്രമണങ്ങള്‍
വര്‍ധിക്കുകയും ചെയ്തു. ഇക്കാര്യത്തില്‍ കേന്ദ്രത്തിലെ അതേ നിലപാടാണ് കേരളത്തിലെ
സിപിഎം സര്‍ക്കാരും പിന്തുടരുന്നതെന്നും മുഖപത്രത്തില്‍ പറയുന്നു. നിലമ്പൂരില്‍
മാവോയിസ്റ്റുകളെ വധിച്ച പൊലീസ്രാജിനെ സിപിഎം നേതൃത്വം നഗ്നമായി പിന്തുണച്ചതും
മുഖപത്രം വിമര്‍ശിക്കുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല