Image

ഇന്റഗ്രിറ്റി ഇന്‍ മാര്‍ഷ്യല്‍ ആര്‍ട്‌സ് ബിഷപ്പ് ഡോ.മാര്‍ ഫിലക്‌സിനോസ് ഉദ്ഘാടനം ചെയ്തു

ഷാജി രാമപുരം Published on 19 May, 2017
ഇന്റഗ്രിറ്റി ഇന്‍ മാര്‍ഷ്യല്‍ ആര്‍ട്‌സ് ബിഷപ്പ് ഡോ.മാര്‍ ഫിലക്‌സിനോസ് ഉദ്ഘാടനം ചെയ്തു
ഡാലസ്: കരോള്‍ട്ടണില്‍ ഇന്റഗ്രിറ്റി  ഇന്‍ മാര്‍ഷ്യല്‍ ആര്‍ട്‌സ്(Itntergrity in Martial Arts) എന്ന സ്ഥാപനം മാര്‍ത്തോമ സഭയുടെ നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനാധിപന്‍ ബിഷപ്പ് ഡോ.ഐസക്ക് മാര്‍ ഫിലക്‌സിനോസ് എപ്പിസ്‌കോപ്പ ഉദ്ഘാടനം ചെയ്തു. മാര്‍ത്തോമ ചര്‍ച്ച് ഡാലസ് കരോള്‍ട്ടണ്‍ ഇടവക വികാരി റവ: വിജു വര്‍ഗീസ് അധ്യക്ഷത വഹിച്ചു.

അപ്പനും, മിഡില്‍ സ്‌ക്കൂളില്‍ പഠിക്കുന്ന മകളും, ആണ് ഈ സ്ഥാപനത്തിന്റെ പ്രധാന ശില്‍പികള്‍. രണ്ടുപേരും കരാട്ടയില്‍ ബ്ലാക്ക് ബെല്‍റ്റ്. കൂട്ടത്തില്‍ പങ്കാളിയായി ബ്ലാക്ക് ബെല്‍റ്റ്ക്കാരനായ ഒരു വെള്ളക്കാരനും. അമേരിക്കയില്‍ ആദ്യമായിട്ടാണ് അപ്പനും, സ്‌കൂളില്‍ പഠിക്കുന്ന മകളും ചേര്‍ന്ന് ഇതുപോലുള്ള ഒരു സ്ഥാപനം ആരംഭിക്കുന്നത് എന്ന പ്രത്യേകതയും ഈ സ്ഥാപനത്തിനുണ്ട്.

കുട്ടികളില്‍ നല്ല ശീലം വളര്‍ത്തുക, സമപ്രായക്കാരായ കുട്ടികളുടെ അമിത സമ്മര്‍ദ്ദത്തെ അതിജീവിക്കുക, സ്വയം സംരക്ഷിക്കുക, മാതൃകാനുസൃതമായ നല്ല ചിന്താഗതികളിലൂടെ ആരോഗ്യമുള്ള തലമുറയെ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ജൂബി അലക്‌സാണ്ടര്‍, മകള്‍ പ്രിയ അലക്‌സാണ്ടര്‍, മൈക്കിള്‍ ബോള്‍ട്ടന്‍ എന്നിവര്‍ ചേര്‍ന്ന് ഇന്റഗ്രിറ്റി ഇന്‍ മാര്‍ഷ്യല്‍ ആര്‍ട്‌സ് എന്ന പേരില്‍ ഒരു സ്ഥാപനത്തിന് തുടക്കം കുറിച്ചുത്.

തുടക്കത്തില്‍ തന്നെ 30 ല്‍ പരം കുട്ടികള്‍ പരിശീലനം ആരംഭിച്ചു. തിങ്കള്‍ മുതല്‍ വെള്ളി വരെ വൈകീട്ട് 5.30 മുതല്‍ 8 മണിവരെയും, ശനിയാഴ്ച രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 12 മണി വരെയുമാണ് പരിശീലന സമയങ്ങള്‍.(1103 South Josey lane, Suite 702, Carrollton, TX-75006)

ആറ് വര്‍ഷം നിരന്തരം പരിശീലനം ചെയ്താണ് ജൂബിയും മകളും കരാട്ടയില്‍ ബ്ലാക്ക് ബെല്‍റ്റ് നേടിയത്. ഏകാഗ്രത, ധൈര്യം, ആത്മവിശ്വാസം എന്നിവ പുതിയ തലമുറയിലെ കുട്ടികളില്‍ വളര്‍ത്തിയെടുക്കും എന്ന ഉറച്ച വിശ്വാസത്തോടെയാണ് ജൂബിയും കൂട്ടരും ഈ സ്ഥാപനവുമായി മുന്നോട്ട് പ്രയാണം തുടങ്ങുന്നത്. സഹായത്തിനായി ഭാര്യ ഷൈനിയും കൂട്ടിനുണ്ട്.


ഇന്റഗ്രിറ്റി ഇന്‍ മാര്‍ഷ്യല്‍ ആര്‍ട്‌സ് ബിഷപ്പ് ഡോ.മാര്‍ ഫിലക്‌സിനോസ് ഉദ്ഘാടനം ചെയ്തു
ഇന്റഗ്രിറ്റി ഇന്‍ മാര്‍ഷ്യല്‍ ആര്‍ട്‌സ് ബിഷപ്പ് ഡോ.മാര്‍ ഫിലക്‌സിനോസ് ഉദ്ഘാടനം ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക