Image

ജേക്കബ്‌ തോമസിന്റെ ആത്മകഥ - ''സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍''

Published on 20 May, 2017
 ജേക്കബ്‌ തോമസിന്റെ ആത്മകഥ - ''സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍''
തിരുവനന്തപുരം: വിവാദ വെളിപ്പെടുത്തലുമായി മുന്‍ വിജിലന്‍സ്‌ ഡയറക്ടര്‍ ജേക്കബ്‌ തോമസിന്റെ ആത്മകഥ- സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ തിങ്കളാഴ്‌ച മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്യും. 

ഔദ്യോഗിക ജീവിതത്തില്‍ താന്‍ നേരിട്ട പ്രതിസന്ധികളും തന്നെ ആക്രമിക്കാന്‍ വന്ന വമ്പന്‍ സ്രാവുകളെ നേരിട്ടതുമാണ്‌ പുസ്‌തകത്തില്‍ ജോക്കബ്‌ തോമസ്‌ വിവരിക്കുന്നത്‌. 
 ഔദ്യോഗിക ജീവിതത്തില്‍ താന്‍ നേരിട്ട വെല്ലുവിളികളാണ്‌ ആത്മകഥയില്‍ വിജിലന്‍സ്‌ ഡയറക്ടര്‍ പ്രതിബാധിച്ചിരിക്കുന്നത്‌.

എന്നാല്‍ ഈ പുസ്‌തകം പുറത്തിറങ്ങുന്നത്‌ പല വമ്പന്‍ സ്രാവുകള്‍ക്കും വലിയ വെല്ലുവിളി തന്നെയാകും 
 ഉത്തരം ചുരുളഴിയാത്ത പലതും ജേക്കബ്‌ തോമസിന്റെ ആത്മകഥയിലൂടെ പുറം ലോകം അറിയും. പൊലിസിലെ പ്രധാന ചുമതലകളില്‍ നിന്നും സര്‍ക്കാര്‍ തന്നെ തഴയപ്പെട്ട കാരണങ്ങളും ആത്മകഥയില്‍ വിശദീകരിക്കുന്നുണ്ട്‌. അഴിമതിക്കെതിരെ പോരാടന്‍ മുഖ്യമന്ത്രി നല്‍കി പിന്‍തുണയെ സംബന്ധിച്ചു വളരെ വ്യക്തമയി പറയുന്നുണ്ട്‌. 


 സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ പിണറായി വിജയന്‍ പ്രകാശനം ചെയ്യുന്നതില്‍ നിന്നു , ഇപ്പാഴും പൂര്‍ണ്ണമായും വിജിലന്‍സ്‌ ഡയറക്ടറെ കൈവിട്ടിട്ടില്ലെന്നു വ്യക്തമാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക