Image

സമരത്തിന്‌ പോയാല്‍ കൊല്ലുമെന്ന്‌ സിപിഎം ഭീഷണിപ്പെടുത്തി: പെമ്പിളൈ ഒരുമൈ

Published on 20 May, 2017
സമരത്തിന്‌ പോയാല്‍ കൊല്ലുമെന്ന്‌ സിപിഎം ഭീഷണിപ്പെടുത്തി: പെമ്പിളൈ ഒരുമൈ

ഇടുക്കി : മൂന്നാറില്‍ പെമ്പിളൈ ഒരുമൈ നടത്തിയ സമരത്തിന്‌ പിന്നാലെ , ഗോമതിക്കു സി പി എം ഭീഷണി . ഇനി സമരത്തിന്‌ പോയാല്‍ കൊല്ലുമെന്ന്‌  മന്ത്രി മണിയുടെ ആള്‍ക്കാര്‍ ഭീഷണിപ്പെടുത്തിയതായി ഗോമതിയുടെ വെളിപ്പെടുത്തല്‍ . 

തങ്ങളുടെ സമരത്തില്‍ തോട്ടം തൊഴിലാളികള്‍ പങ്കെടുക്കാത്തത്‌ സി പി എം നെ പേടിച്ചെന്നും ഗോമതി . മൂന്നാര്‍ കേന്ദ്രീകരിച്ചു ഉടന്‍ ഭൂസമരം ആരംഭിക്കുമെന്നും പെണ്‍പിളൈ ഒരുമൈ സംഘം കോഴിക്കോട്ടു പറഞ്ഞു .

തോട്ടം തൊഴിലാളി കുടുംബത്തിനു ,ഒരേക്കര്‍ ഭൂമി ,കൃഷിക്കായും, താമസത്തിനായും നല്‍കണം . ഇതിനു വേണ്ടി സമാന ചിന്താഗതിക്കാരെ ഒപ്പം ചേര്‍ത്തു ജൂലൈ 9 നു ,ഭൂസമരം ആരംഭിക്കുമെന്നും, പെമ്പിളൈ ഒരുമൈ സംഘം വ്യക്തമാക്കി .തങ്ങളെ അപമാനിച്ച മന്ത്രി മണിക്കെതിരെ സമരം നടത്തിയതിനാല്‍ സി പി എം പ്രവര്‍ത്തകര്‍ തങ്ങളെ ഭീഷണി പ്പെടുത്തി യതായും, സമരത്തെ സര്‍ക്കാര്‍ തിരിഞ്ഞു നോക്കിയില്ലെന്നും ഗോമതി കുറ്റപ്പെടുത്തി .


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക