Image

ഫൊക്കാനാ കേരളാ കണ്‍വന്‍ഷന്‍ മുന്നൊരുക്കങ്ങള്‍ക്ക് ചുക്കാന്‍ പിടച്ചു അലക്‌സ് തോമസ്

സ്വന്തം ലേഖകന്‍ Published on 20 May, 2017
ഫൊക്കാനാ കേരളാ കണ്‍വന്‍ഷന്‍ മുന്നൊരുക്കങ്ങള്‍ക്ക് ചുക്കാന്‍ പിടച്ചു അലക്‌സ് തോമസ്
ഫൊക്കാനാ നാഷണല്‍ കമ്മറ്റി അംഗം അലക്‌സ് തോമസ് ഇപ്പോള്‍ തിരക്കിലാണ്.ഫൊക്കാനാ കേരളാ കണ്‍വന്‍ഷന് പ്രതിനിധികള്‍ കേരളത്തിലേക്ക് എത്തിതുടങ്ങുന്നതെ ഉള്ളു. എന്നാല്‍ കേരളാ കണ്‍ വന്‍ഷന്‍ വിജയപ്രദമാക്കുവാന്‍ ഫൊക്കാനാ നാഷണല്‍ കമ്മിറ്റി അംഗവും കേരളാ കണ്‍വന്‍ഷന്‍ കോ ഓര്‍ഡിനേറ്ററുമായ അലക്‌സ് തോമസ് മുന്നൊരുക്കങ്ങള്‍ക്കായി ഓടി നടക്കുന്നു. ലേക്ക് പാലസ് റിസോര്‍ട്ടില്‍ കേരളാ കണ്‍  ഒരുക്കുങ്ങള്‍ നേരിട്ട് വിലയിരുത്തി. പ്രതിനിധികള്‍ക്കുള്ള താമസ സൗകര്യങ്ങള്‍, കണ്‍ വന്‍ഷന്‍ പരസ്യം,പങ്കെടുക്കുന്ന അതിഥികളുടെ സമയക്രമം,തുടങ്ങി എല്ലാ കാര്യങ്ങളും ഭംഗിയായി നിര്വഹിക്കുകയാണ് അദ്ദേഹം.

ഫൊക്കാനയുടെ പുതിയ കമ്മിറ്റി അധികാരത്തില്‍ വന്ന ശേഷം കേരളാ കണ്‍വന്‍ഷനെ കുറിച്ചു ചര്‍ച്ച ചെയ്തപ്പോള്‍ എല്ലാം പ്രധാനമായും മുന്‍ തൂക്കം നല്‍കിയത് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കാണ്. ചെയുന്ന കാര്യങ്ങള്‍ നേരത്തെ തീരുമാനിക്കുകയും സമയബന്ധിതമായി നടപ്പിലാക്കുകയും ചെയുക. പ്രധാനമായും ചാരിറ്റിയുടെ കാര്യത്തില്‍. അങ്ങനെയാണ് ഫൊക്കാനയുടെ വീടില്ലാത്തവര്‍ക്ക് വീട് എന്ന പദ്ധതിയിലേക്ക് വരുന്നത്. അതൊരു തുടര്‍ പദ്ധതിയായി ഫൊക്കാനാ മുന്നോട്ടു കൊണ്ടുപോകുന്നു.അതുകൊണ്ടു വരുന്ന വര്‍ഷങ്ങളിലും ഈ സഹായം കേരളത്തില്‍ കിടപ്പാടം ഇല്ലാതെ അലയുന്ന ഒരു സമൂഹത്തിനു ഫൊക്കാനയുടെ ഈ ചെറിയ ദീപനാളം വലിയുടെ വഴികാട്ടി ആയി മാറും.

കേരളാ കണ്‍ വന്‍ഷന്‍ വളരെ ചിട്ടയോടെയാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. മേയ് 27 നു രാവിലെ 9.30 മുതല്‍ തുടങ്ങുന്ന പരിപാടികള്‍ പബ്ലിഷ് ചെയുന്ന സമയത്തിനുള്ളില്‍ തീര്‍ക്കേണ്ടതുണ്ട്. മന്ത്രിമാര്‍, എം പി മാര്‍, എം എല്‍ എ മാര്‍,സമൂഹത്തിലെ വിവിധ തുറകളില്‍ ഉള്ള പ്രഗത്ഭരായ വ്യക്തികള്‍ പങ്കെടുക്കുന്ന കണ്‍വന്‍ഷന്‍ ആയതിനാല്‍ അവരുടെ സൗകര്യം കൂടി ഫൊക്കാനാ പരിഗണിച്ചാണ് പ്രോഗ്രാം തയ്യാറാക്കിയയിട്ടുള്ളത്. അതുകൊണ്ടു വിശിഷ്യതിഥികളില്‍ അല്പം മാറ്റം വന്നാലും പരിപാടികളില്‍ മാറ്റം ഉണ്ടാകില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഫൊക്കാനാ പ്രസിഡന്റ് തമ്പി ചാക്കോ,സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്,പി ആര്‍ ഓ ശ്രീകുമാര്‍ ഉണ്ണിത്താന്‍ തുടങ്ങിയവര്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ഒപ്പമുണ്ട്.

ഏതു പരിപാടിയുടേയും വിജയം എന്നു പറയുന്നത് അതിന്റെ മുന്നൊരുക്കങ്ങള്‍ ആണ്.കൃത്യമായ പ്ലാനിങ്. അതു അലക്‌സ് തോമസിന്റെ പ്രവര്‍ത്തനങ്ങളില്‍ കാണാന്‍ സാധിക്കും. കേരളാ കണ്‍ വന്‍ഷന്‍ പരിപൂര്ണവിജയമായിരിക്കും എന്നതില്‍ സംശയം വേണ്ടാ എന്നും അദ്ദേഹം ഈ മലയാളിയോട് പറഞ്ഞു. ഫൊക്കാനാ വനിതാ വിഭാഗം നേതാവ് ലൈസി അലക്‌സ് ആണ് ഭാര്യ. കുടുംബത്തിന്റെ പരിപൂര്‍ണ്ണ പിന്തുണയാണ് തന്റെ പ്രവര്‍ത്തനങ്ങളുടെ പ്രചോദനം എന്നു തുറന്നു പറയുന്നതില്‍ അലക്‌സ് തോമസിന് യാതൊരു മടിയുമില്ല. അദ്ദേഹത്തിന്റെ സംഘടനാ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനവും കുടുംബം തന്നെ.



ഫൊക്കാനാ കേരളാ കണ്‍വന്‍ഷന്‍ മുന്നൊരുക്കങ്ങള്‍ക്ക് ചുക്കാന്‍ പിടച്ചു അലക്‌സ് തോമസ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക