Image

ശ്രീഹരി സ്വാമിയുടെ അറസ്റ്റ് രേഖപ്പെടുത്തി

Published on 20 May, 2017
ശ്രീഹരി സ്വാമിയുടെ അറസ്റ്റ് രേഖപ്പെടുത്തി
തിരുവനന്തപുരം പേട്ടയില്‍ യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ലിംഗം ച്ഛേദിക്കപ്പെട്ട ഗംഗേശാനന്ദ തീര്‍ത്ഥപാദയെന്ന് ശ്രീഹരി സ്വാമിയുടെ അറസ്റ്റ് രേഖപ്പെടുത്തി.
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന ഇയാളെ ചികിത്സ പൂര്‍ത്തിയാല്‍ ഉടന്‍ കോടതിയില്‍ ഹാജരാക്കും.
സ്വാമിയെ മുറിവേല്‍പിച്ചത് സംബന്ധിച്ചും ഇതോടൊപ്പം അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു. യുവതിക്ക് എതിരെ പ്രത്യേക കേസെടുക്കില്ലെന്നും പോലീസ് പറഞ്ഞു.
വൈകിട്ട് തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി 
യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് അറസ്റ്റ്.
വെള്ളിയാഴ്ച രാത്രിയാണ് ഗംഗേശാനന്ദ തീര്‍ത്ഥപാദയുടെ ജനനേന്ദ്രിയം പെണ്‍കുട്ടി മുറിച്ചത്. ഇതിനുശേഷം പെണ്‍കുട്ടി പോലീസ് സ്‌റ്റേഷനില്‍ എത്തി മൊഴി നല്‍കുകയായിരുന്നു.
യുവതിയുടെ മാതാവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക