Image

നവമാധ്യമങ്ങളില്‍ മുഖം പൂഴ്ത്തുന്നവരില്‍ ചിത്തഭ്രമം കൂടുന്നു

Published on 20 May, 2017
നവമാധ്യമങ്ങളില്‍  മുഖം പൂഴ്ത്തുന്നവരില്‍ ചിത്തഭ്രമം കൂടുന്നു


കോഴിക്കോട് നവ മാധ്യമങ്ങളില്‍ മുഖം പൂഴ്ത്തി ഒറ്റപ്പെട്ട് കഴിയുന്നവരില്‍  ചിത്തഭ്രമ രോഗം വ്യാപമാകുന്നതായി ഇന്ത്യന്‍ സൈക്യാട്രിക് സൊസൈറ്റി  ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ വ്യക്തമാക്കി. സ്‌കീസോഫ്രീനിയ (ചിത്തഭ്രമം) ആഗോളതലത്തില്‍തന്നെ വ്യാപിക്കുന്നുണ്ട് കേരളത്തില്‍ മൂന്ന് ലക്ഷത്തോളം രോഗികളുണ്ട്. 20നും 30നും ഇടയില്‍ പ്രായമുള്ളവരാണ്  അധികവും. ഇത്തരം രോഗികളെ ഒറ്റപ്പെടുത്തുകയും അവജ്ഞയോടെ കാണുകയും ചെയ്യുന്ന പ്രവണത ശരിയല്ല. നാഡികോശങ്ങള്‍ തമ്മില്‍  സന്ദേശം കൈമാറുന്നതിനുള്ള ഡോപ്പമിന്‍ എന്ന പദാര്‍ഥത്തിന്റെ അളവ് കൂടുന്നതാണ് ചിത്തഭ്രമം  ബാധിക്കാന്‍ കാരണം.

കുടുംബ പ്രശ്‌നങ്ങള്‍, സംഘര്‍ഷം നിറഞ്ഞ ജീവിതം, സാമൂഹിക, സാംസ്‌കാരിക സ്വാധീനങ്ങള്‍ എന്നിവ അസുഖത്തിന്റെ ആക്കം കൂട്ടുന്നു. രോഗം മൂര്‍ച്ഛിക്കുന്നതിന് മുമ്പ് കണ്ടെത്തി ചികിത്സ നല്‍കാന്‍  സംവിധാനങ്ങളുണ്ടെന്നും ഇതിനായി ശക്തമായ ബോധവത്കരണം  ആവശ്യമാണെന്നും ഡോക്ടര്‍മാര്‍ കൂട്ടിച്ചേര്‍ത്തു. ഇതുസംബന്ധിച്ച  തുടര്‍വിദ്യാഭ്യാസ പരിപാടി ഞായറാഴ്ച അസ്മ ടവറില്‍ നടക്കും. 150ഓളം  സൈക്യാട്രിസ്റ്റുകള്‍ പങ്കെടുക്കുന്ന പരിപാടിയില്‍ വിദഗ്ധര്‍ ക്ലാസെടുക്കും.  വാര്‍ത്തസമ്മേളനത്തില്‍ ഡോ. അശോക്കുമാര്‍, ഡോ. അനീസ് അലി, ഡോ.  സാബു റഹ്മാന്‍, ഡോ. അരുണ്‍ എന്നിവര്‍ പങ്കെടുത്തു.


 
 




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക