Image

കോഫി ഹൗസുകളില്‍ ദേശാഭിമാനി മാത്രമെന്ന ഉത്തരവ് പിന്‍വലിച്ചു

Published on 20 May, 2017
കോഫി ഹൗസുകളില്‍ ദേശാഭിമാനി മാത്രമെന്ന ഉത്തരവ് പിന്‍വലിച്ചു
 
തിരുവനന്തപുരം: ഇന്ത്യന്‍ കോഫി ഹൗസുകളില്‍ ദേശാഭിമാനി ഒഴികെ മറ്റൊരു പത്രവും വേണ്ടെന്ന ഉത്തരവ് പിന്‍വലിച്ചു. ദേശാഭിമാനിക്കൊപ്പം മറ്റ് പ്രസിദ്ധീകരണങ്ങളും വരുത്താമെന്ന് പുതിയ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ, കോഫി ബോര്‍ഡ് ഭരണസമിതി പിരിച്ചുവിട്ട് ഇടതുസര്‍ക്കാര്‍ നിയോഗിച്ച അഡ്മിനിട്രേറ്ററാണ് വിവാദ ഉത്തരവിറക്കിയത്. കോഫീ ബോര്‍ഡ് ഓഫീസുകളിലും പാര്‍ട്ടി പത്രം മാത്രമേ ഇനിയുണ്ടാകാവൂ എന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. മേയ് ഒന്നുമുതലാണ് ഉത്തരവ് നടപ്പാക്കിയത്.

കോഫി ഹൗസ് ഭരണസമിതി പിരിച്ചുവിട്ട നടപടിയില്‍ സര്‍ക്കാരിനെതിരെ തെറ്റിദ്ധാരണ ജനപ്പിക്കുന്ന വാര്‍ത്തകളാണ് മറ്റുപത്രങ്ങള്‍ പ്രസിദ്ധീകരിച്ചതെന്നും ദേശാഭിമാനി മാത്രമാണ് സര്‍ക്കാര്‍ നിലപാടിനൊപ്പം നിന്നതെന്നുമായിരുന്നു ആദ്യ ഉത്തരവില്‍ പറഞ്ഞിരുന്നത്.ഉത്തരവ് വിവരക്കേടാണെന്നും പരിശോധിച്ച് നടപടിയെടുക്കുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വെള്ളിയാഴ്ച പറഞ്ഞിരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക