Image

ജിന്‍സിക്കും കുടുംബത്തിനും യുക്മയുടെ സഹായധനം കൈമാറി

Published on 20 May, 2017
ജിന്‍സിക്കും കുടുംബത്തിനും യുക്മയുടെ സഹായധനം കൈമാറി

 
ലൂട്ടന്‍: ഈസ്റ്റ് ആംഗ്ലിയയിലെ ലൂട്ടനില്‍ വീട്ടില്‍ വച്ചുണ്ടായ അപകടത്തെത്തുടര്‍ന്ന് നിര്യാതയായ ജിന്‍സിയുടെ കുടുംബത്തിന് യുക്മയുടെ സാന്ത്വനം പദ്ധതിയുടെ സഹായം കൈമാറി. മെയ് 17നു ലൂട്ടന്‍ ഹോളി ഗോസ്റ്റ് കത്തോലിക്കാ ദേവാലയത്തില്‍ പ്രാര്‍ത്ഥനയ്ക്കും അന്തിമോപചാരം അര്‍പ്പിക്കുന്നതിനായി ഏര്‍പ്പെടുത്തിയ സമയത്താണ് യുക്മക്ക് വേണ്ടി യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയണല്‍ പ്രസിഡണ്ട് രഞ്ജിത്ത് കുമാര്‍ യുക്മ സാന്ത്വനത്തിന്റെ സഹായധനം ജിന്‍സിയുടെ അന്തിമകര്‍മ്മങ്ങളുടെ ആവശ്യങ്ങളിലേക്കായി ഫ്യുണറല്‍ ഡയറക്ടേഴ്‌സിനെ ഏല്‍പ്പിച്ചത്. 

ഭര്‍തൃ സഹോദരന്റെ വീട്ടില്‍ വച്ചു നട കയറിയപ്പോള്‍ പുറകോട്ടു മറിഞ്ഞു വീണപ്പോള്‍ തലക്കേറ്റ ആഘാതമാണ് മരണകാരണം. മെയ് 21 ഞായറാഴ്ച പത്തനംതിട്ട വായത്തല സെന്റ് മേരീസ് കത്തോലിക്കാ പള്ളി സെമിത്തേരിയില്‍ പ്രത്യേകം തയ്യാറാക്കിയ കല്ലറയില്‍ സംസ്‌കരിക്കും.

മുന്‍ യുക്മ നാഷണല്‍ പ്രസിഡണ്ട് ഫ്രാന്‍സീസ് മാത്യു കവളക്കാട്ടിലിന്റെ മേല്‍നോട്ടത്തില്‍, യുക്മ ചാരിറ്റി ഫൗണ്ടെഷന്റെ ഭാഗമായാണ് സാന്ത്വനം പ്രവര്‍ത്തിക്കുന്നത്. യുക്മയുടെ സാന്ത്വനം പദ്ധതിയുടെ ഭാഗമാകാന്‍ താത്പര്യമുള്ളവര്‍ താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യണമെന്ന് അഭ്യര്‍ഥിക്കുന്നു. 

റിപ്പോര്‍ട്ട്: ബാല സജീവ് കുമാര്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക