Image

ബ്രഹ്മശ്രീ ഗുരുപ്രസാദ് സ്വാമികള്‍ക്ക് ഹീത്രൂവില്‍ ഊഷ്മളമായ സ്വീകരണം

Published on 20 May, 2017
ബ്രഹ്മശ്രീ ഗുരുപ്രസാദ് സ്വാമികള്‍ക്ക് ഹീത്രൂവില്‍ ഊഷ്മളമായ സ്വീകരണം

 
ലണ്ടന്‍: ശിവഗിരി മഠം സന്ന്യാസി ശ്രേഷ്ഠനും, ഗുരുധര്‍മ പ്രചാരസഭ സെക്രട്ടറിയുമായ ബ്രഹ്മശ്രീ ഗുരുപ്രസാദ് സ്വാമികള്‍ക്ക് ഹീത്രൂവില്‍ സേവനം യുകെയുടെ നേതൃത്വത്തില്‍ ഊഷ്മള സ്വീകരണം നല്‍കി.ഗുരുദേവ ദര്‍ശനങ്ങള്‍ നെഞ്ചേറ്റിയ സേവനം യുകെ രണ്ടാം വാര്‍ഷികാഘോഷങ്ങളില്‍ പങ്കെടുക്കാനാണ് ഗുരുപ്രസാദ് സ്വാമികള്‍ പ്രത്യേക ക്ഷണ പ്രകാരം യു.കെ യില്‍ എത്തിയിരിക്കുന്നത് . മെയ് 21ന് ഡെര്‍ബി ഗീതാഭവന്‍ ഹാളാണ് ഈ ആഘോഷങ്ങള്‍ക്ക് വേദിയാവുക. ഗുരുദേവന്‍ മുന്നോട്ട് വെച്ച് വിശ്വമാനവികതയുടെ ദര്‍ശനങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തി സേവനമനോഭാവത്തോടെ ചുറ്റുമുള്ള സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുകയാണ് സേവനം യുകെ. വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 

ശിവഗിരി മഠം സന്ന്യാസി ശ്രേഷ്ഠനും, ഗുരുധര്‍മ്മ പ്രചാരസഭ സെക്രട്ടറിയുമായ ബ്രഹ്മശ്രീ ഗുരുപ്രസാദ് സ്വാമികള്‍ ഉത്ഘാടനം നിര്‍വഹിക്കും.യുകെയിലെ പുതിയ സീറോ മലബാര്‍ സഭാ മതബോധന ഡയറക്ടര്‍ ഫാ. ജോയ് വയലില്‍ വാര്‍ഷികസമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കും.

സ്വാമിയുടെ നേതൃത്വത്തില്‍ ഗീതാഭവന്‍ ഹാളില്‍ രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയാണ് ചടങ്ങുകള്‍. കുടുംബത്തിന്റെ സര്‍വ്വൈശ്യരത്തിനായി ’ഗുരുദേവ അഷ്ടോത്തര ശതനാമാവലി മന്ത്രാര്‍ച്ചനയും, ലോകശാന്തിക്കായി ശാന്തി ഹവന ഹോമവും ചടങ്ങുകളുടെ ഭാഗമാണ്. 

രാവിലെ 9.30 മുതല്‍ 11.30 വരെയാണ് ശാന്തിഹവന മഹായജ്ഞം അരങ്ങേറുക. സേവനം യുകെയുടെ പ്രവര്‍ത്തനങ്ങളെ സാക്ഷ്യപ്പെടുത്തുന്നതാണ് ലോകശാന്തിക്കായുള്ള ഈ യജ്ഞം. 12 മണിക്ക് ആരംഭിക്കുന്ന പൊതുസമ്മേളനത്തില്‍ ബ്രഹ്മഗിരി ഗുരുപ്രസാദ് സ്വാമികള്‍ ഗുരുദര്‍ശനത്തിന്റെ അകംപൊരുള്‍ എന്ന വിഷയത്തെ ആസ്പദമാക്കി അനുഗ്രഹ പ്രഭാഷണം നടത്തും. 2 മണി മുതല്‍ സമ്മേളനവേദി കലാപരിപാടികള്‍ക്ക് വേദിയൊരുക്കും. ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ ഗുരുപ്രസാദ് സ്വാമികളുടെ മുഖ്യകാര്‍മ്മികത്വത്തില്‍ കുടുംബ ഐശ്വര്യ പൂജയും നടക്കും. 

ശ്രീനാരയണീയരെ സംബന്ധിച്ച് മറക്കാനാകാത്ത നിമിഷങ്ങളായിരിക്കും ഇതെന്നും എല്ലാ ഒരുക്കങ്ങളും പൂര്‍ത്തീകരിച്ചെന്നും സേവനം യുകെ ചെയര്‍മാന്‍ ബൈജു പാലയ്ക്കലും കണ്‍വീനര്‍ ശ്രീകുമാര്‍ കല്ലിട്ടത്തിലും വ്യക്തമാക്കി. 

വാര്‍ഷികാഘോഷ വേദിയില്‍ ചാരിറ്റി സ്റ്റാളുകളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് സേവനം യുകെ വനിതാ സംഘം കണ്‍വീനര്‍ ഹേമ സുരേഷ് അറിയിച്ചു.ഉപഹാര്‍ സേവനം യുകെയുമായി ചേര്‍ന്ന് ആഘോഷങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്കായി സ്‌റ്റെംസെല്‍ ഡൊണേഷനുള്ള രജിസ്‌ട്രേഷന്‍ ഒരുക്കിയിട്ടുണ്ടെന്ന് വൈസ് ചെയര്‍മാന്‍ അനില്‍ കുമാര്‍ ശശിധരന്‍ ജോ. കണ്‍വീനര്‍ വേണു ചാലക്കുടി എന്നിവര്‍ അറിയിച്ചു.യുകെയിലെ വിദൂരസ്ഥലങ്ങളില്‍ നിന്നും തലേദിവസം ചടങ്ങില്‍ സംബന്ധിക്കാന്‍ എത്തുന്ന ഗുരുദേവ വിശ്വാസികള്‍ക്ക് താമസസൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് കുടുംബ യൂണിറ്റ് കോഡിനേറ്റര്‍ പ്രമോദ് കുമരകം വ്യക്തമാക്കി. ഗുരുദേവ ദര്‍ശങ്ങളുടെ വിളംബരമായി ’സേവനം യുകെ’ വാര്‍ഷികാഘോഷങ്ങള്‍ മാറ്റാന്‍ ശ്രീനാരയണീയര്‍ ഒരുങ്ങികഴിഞ്ഞു.

റിപ്പോര്‍ട്ട്: ദിനേശ് വെള്ളാപ്പള്ളി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക