Image

സംഗീതനിശയുമായി വില്‍സ്വരാജ് യുകെയില്‍

Published on 20 May, 2017
സംഗീതനിശയുമായി വില്‍സ്വരാജ് യുകെയില്‍
    ബ്രിസ്‌റ്റോള്‍: സ്വരരാഗമാധുരി എന്ന പേരില്‍ സംഗീത നിശയുമായി വില്‍സ്വരാജ് യുകെയിലെത്തുന്നു. ജൂണ്‍ 11ന് ബ്രിസ്‌റ്റോളിലും 23ന് കവന്‍ട്രിയിലും 25ന് ന്യൂ കാസില്‍, 30ന് സ്വിന്‍ഡന്‍, ജൂലൈ ഒന്പതിന് ഗ്ലൗസെസ്റ്റര്‍ എന്നിവിടങ്ങളിലാണ് പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ബെറ്റര്‍ ഫ്രെയിംസ് ആണ് പരിപാടിയുടെ അവതാരകര്‍.

യുകെയിലെ പ്രഗല്‍ഭരായ മോര്‍ട്‌ഗേജ് ഇന്‍ഷ്വറന്‍സ് സ്ഥാപനമായ ഇന്‍ഫിനിറ്റി ഫിനാന്‍ഷ്യല്‍സ് ലിമിറ്റഡും നെപ്റ്റിയൂണ്‍ ട്രാവല്‍ ലിമിറ്റഡും ലണ്ടന്‍ മലയാളം റേഡിയോയുമാണ് പരിപാടിയുടെ സ്‌പോണ്‍സര്‍മാര്‍.

ബ്രിസ്‌റ്റോളില്‍ നടക്കുന്ന വില്‍സ്വരാജിന്റെ പ്രഥമ സംഗീതനിശയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ബെറ്റര്‍ ഫ്രെയിംസ് ഡയറക്ടര്‍ രാജേഷ് നാടേപ്പിള്ളി അറിയിച്ചു. 

വിവരങ്ങള്‍ക്ക്: രാജേഷ് നടേപ്പിള്ളി 00447951263954, രാജേഷ് പൂപ്പാറ 00447846934328.

റിപ്പോര്‍ട്ട്: ജെഗി ജോസഫ്  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക