കൊളോണ്‍: കൊളോണ്‍ കേരള സമാജത്തിന്റെ വാര്‍ഷിക സമ്മേളനവും 2017-19 ലേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പും കൊളോണില്‍ നടന്നു.
പ്രസിഡന്റ് ജോസ് പുതുശേരി അധ്യക്ഷത വഹിച്ച വാര്‍ഷിക പൊതുയോഗത്തില്‍ ജനറല്‍ സെക്രട്ടറി ഡേവിസ് വടക്കുംചേരി വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ ഷീബ കല്ലറയ്ക്കല്‍ വാര്‍ഷിക കണക്കും ജേക്കബ് കാഞ്ഞൂപറന്പില്, ബേബിച്ചന് കലേത്തുംമുറിയില്‍ എന്നിവര്‍ ഓഡിറ്റ് റിപ്പോര്‍ട്ടും അവതരിപ്പിച്ചു. പൊതുചര്‍ച്ചയ്ക്കു ശേഷം റിപ്പോര്‍ട്ടും കണക്കും പാസാക്കി. ജനറല്‍ സെക്രട്ടറി ഡേവീസ് പ്രസംഗിച്ചു.
തുടര്‍ന്നു നടന്ന തെരഞ്ഞെടുപ്പിന് മാത്യു പാറ്റാനി, മാത്തുക്കുട്ടി പാലയ്ക്കലോടില്‍ എന്നിവര്‍ മുഖ്യവരണാധികാരിയായി പ്രവര്‍ത്തിച്ചു. പുതിയ ഭാരവാഹികളായി ജോസ് പുതുശേരി (പ്രസിഡന്റ്), ഡേവീസ് വടക്കുംചേരി (ജനറല്‍ സെക്രട്ടറി), ഷീബ കല്ലറയ്ക്കല്‍ (ട്രഷറര്‍) എന്നിവരേയും ഭരണസമിതി അംഗങ്ങളായി സെബാസ്റ്റ്യന്‍ കോയിക്കര (വൈസ് പ്രസിഡന്റ്), ജോസ് കുന്പിളുവേലില്‍ (കള്‍ച്ചറല്‍ സെക്രട്ടറി), പോള്‍ ചിറയത്ത് (സ്പോര്‍ട്സ് സെക്രട്ടറി), ജോസ് നെടുങ്ങാട്ട് (ജോയിന്റ് സെക്രട്ടറി) എന്നിവരെയും ജോസ് അരീക്കാടന്‍, ജോസി ചെറിയാന് എന്നിവര്‍ ഓഡിറ്റര്‍മാരായും തെരഞ്ഞെടുത്തു.