Image

ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷന്‍ കുവൈറ്റ് സ്വീകരണം നല്‍കി

Published on 20 May, 2017
ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷന്‍ കുവൈറ്റ് സ്വീകരണം നല്‍കി
   കുവൈത്ത്: അംഗവൈകല്യത്തെ ധീരതയോടെ അതിജീവിച്ചുകൊണ്ട് സംഗീതത്തിലും ചിത്രരചനയിലും തന്േ!റതായ മികവുതെളിയിച്ച കണ്‍മണിക്ക് ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷന്‍ കുവൈറ്റ് (അഉഅഗ) സ്വീകണം നല്‍കി. പരിമിതികളെ അതിജീവിച്ചുകൊണ്ട് കാലിലെ വിരലുകള്‍കിക്കിടയില്‍ പേന ചേര്‍ത്ത് വച്ച് എഴുതി കണ്മണി നേടിയ പത്താം ക്ലാസിലെ ഉന്നതവിജയത്തില്‍ കണ്‍മണിയെ എഡിഎകെ അനുമോദിച്ചു. 

രക്ഷാധികാരി ചാക്കോ ജോര്‍ജ് കുട്ടി മുഖ്യപ്രഭാഷണം നടത്തി. അസോസിയേഷന്റെ സ്‌നേഹോപഹാരം പ്രസിഡന്റ് ബി.എസ്. പിള്ള സമ്മാനിച്ചു. പ്രസിഡന്റ് ബി.എസ്. പിള്ള അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ജനറല്‍ സെക്രട്ടറി വിപിന്‍ മങ്ങാട്ട്, ട്രഷറര്‍ ഷിബു ചെറിയാന്‍, ക്രിസ്റ്റഫര്‍ ഡാനിയേല്‍, ബിനു ചേന്പാലയം, സകീര്‍ പുത്തന്‍ പാലത്ത്,ഷംസു താമരക്കുളം, മാത്യു അച്ചന്‍കുഞ്ഞു, പി.ഐ. ഷാജി, സിനിജിത് ദേവരാജ്, റോഷന്‍ ജേക്കബ് എന്നിവര്‍ സംസാരിച്ചു. 

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക