Image

കൈരളി ദിബ കല്‍ബ യൂണിറ്റ് സമ്മേളനങ്ങള്‍

Published on 20 May, 2017
കൈരളി ദിബ കല്‍ബ യൂണിറ്റ് സമ്മേളനങ്ങള്‍

      ഫുജൈറ: കൈരളി കള്‍ച്ചറല്‍ ആസോസിയേഷന്‍ കല്‍ബ യൂണിറ്റ് സമ്മേളനം മേയ് 18, 19 തീയതികളില്‍ നടന്നു. കൈരളി സെന്‍ട്രല്‍ സെക്രട്ടറി സി.കെ. ലാല്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ.പി.എ കബീര്‍ അധ്യക്ഷത വഹിച്ചു. കൈരളി സെന്‍ട്രല്‍ വൈസ് പ്രസിഡന്റ് സൈമണ്‍ സാമുവേല്‍, വി.പി. സുജിത്, സെന്‍ട്രല്‍ ട്രഷറര്‍ എം.എം.എ. റഷീദ്, സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങളായ വി.എസ്. സുഭാഷ്, ഉമ്മര്‍ ചോലക്കല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. യൂണിറ്റ് സെക്രട്ടറി ബഷീര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ പ്രമോദ് കണക്കും അവതരിപ്പിച്ചു. തുടര്‍ന്നു പുതിയ ഭാരവാഹികളായി ജെ. ബഷീര്‍ (പ്രസിഡന്റ്), മുഹമ്മദ് റാഫി (വൈസ് പ്രസിഡന്റ്), കെ.പി.എ. കബീര്‍ (സെക്രട്ടറി), ഉമ്മര്‍ (ജോയിന്റ് സെക്രട്ടറി), പ്രമോദ് (ട്രഷറര്‍), ദില്‍ഷാദ് (സ്‌പോര്‍ട്‌സ് സെക്രട്ടറി), റഫീഖ് സക്കറിയ (കള്‍ച്ചറല്‍ സെക്രട്ടറി), ശിവദാസ്, നാരായണന്‍, ഷാജി, മുനീര്‍, ഷംനാസ്, സിക്കന്ദര്‍ ജലീല്‍, നിയാസ്, അലി എന്നിവരടങ്ങുന്ന 15 അംഗ കമ്മിറ്റിയേയും സമ്മേളനം തെരഞ്ഞെടുത്തു.

ദിബ യൂണിറ്റ് സമ്മേളനം 

ഫുജൈറ ദിബ യൂണിറ്റ് സമ്മേളനത്തില്‍ പ്രസിഡന്റ് ബാബു അധ്യക്ഷത വഹികൈരളി സെന്‍ട്രല്‍ പ്രസിഡന്റ് അബ്ദുല്‍ റസാഖ്, സെന്‍ട്രല്‍ വൈസ് പ്രസിഡന്റ് സൈമണ്‍ സാമുവേല്‍, സെന്‍ട്രല്‍ ജോയിന്റ് സെക്രട്ടറി ശിവശങ്കര്‍, ജസ്റ്റിന്‍ സാമുവേല്‍, സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങളായ കെ.പി. സുകുമാരന്‍, ഉമ്മര്‍ ചോലക്കല്‍, ഖോര്‍ഫക്കാന്‍ യൂണിറ്റ് സെക്രട്ടറി സതീഷ് കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. യൂണിറ്റ് സെക്രട്ടറി രാജേന്ദ്രന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ ഷൗക്കത്തലി കണക്കും അവതരിപ്പിച്ചു. 

തുടര്‍ന്നു പുതിയ ഭാരവാഹികളായി രാജേന്ദ്രന്‍ നല്ലപ്പള്ളി (പ്രസിഡന്റ്), പ്രസാദ് (വൈസ് പ്രസിഡന്റ്), ശശീന്ദ്രന്‍ (സെക്രട്ടറി), അബ്ദുള്‍ ഖാദര്‍ (ജോയിന്റ് സെക്രട്ടറി), കെ.പി. ബാബു (ട്രഷറര്‍), തബ്രീസ് (സ്‌പോര്‍ട്‌സ് സെക്രട്ടറി), അനില്‍ കുമാര്‍ ( കള്‍ച്ചറല്‍ സെക്രട്ടറി), ഷൗക്കത്തലി (കോണ്‍സുല്‍ സര്‍വീസ് സെക്രട്ടറി), മണി (ഓഫീസ് സെക്രട്ടറി) എന്നിവര്‍ ഭാരവാഹികളായ 21 അംഗ കമ്മിറ്റിയേയും തെരഞ്ഞെടുത്തു.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക