Image

പെണ്‍കുട്ടിക്കെതിരെ കേസെടുത്തിട്ടില്ലെന്ന്‌ ഐ.ജി മനോജ്‌

Published on 21 May, 2017
പെണ്‍കുട്ടിക്കെതിരെ കേസെടുത്തിട്ടില്ലെന്ന്‌ ഐ.ജി മനോജ്‌

തിരുവനന്തപുരം: തന്നെ പീഡിപ്പിച്ച സ്വാമിയുടെ ലിംഗം ഛേദിച്ചതിന്‌ പെണ്‍കുട്ടിക്കെതിരെ കേസെടുത്തുവെന്നത്‌ അടിസ്ഥാനരഹിതമെന്ന്‌ ഐ.ജി മനോജ്‌ എബ്രഹാം വ്യക്തമാക്കി. അതിക്രമം നടന്നപ്പോള്‍ പ്രതികരിക്കുക മാത്രമാണ്‌ പെണ്‍കുട്ടി ചെയ്‌തത്‌. പ്രതിരോധിച്ചതിന്റെ പേരില്‍ കേസെടുക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

സ്വാമിയുടെ മൊഴി രേഖപ്പെടുത്തുക മാത്രമാണ്‌ ചെയ്‌തത്‌. ഇതിന്റെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിയ്‌ക്കെതിരെ കേസെടുക്കാന്‍ കഴിയില്ല. ആയുധം ഉപയോഗിച്ച്‌ മുറിവേല്‍പ്പിച്ചുവെന്നാണ്‌ മൊഴി. സ്വാമിയ്‌ക്കെതിരായ ബലാത്സംഗ കേസിനൊപ്പം ഇക്കാര്യവും അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 324-ആം വകുപ്പ്‌ പ്രകാരം പെണ്‍കുട്ടിക്കെതിരെ കേസെടുത്തുവെന്നാണ്‌ നേരത്തേ പുറത്ത്‌ വന്ന വാര്‍ത്തകള്‍. സ്വാമിയുടെ പരുക്കിനെ കുറിച്ച്‌ മെഡിക്കല്‍ കോളേജ്‌ നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ്‌ കേസെടുത്തതെന്നും കേസെടുത്തത്‌ സ്വാഭാവികമായ നടപടിയാണെന്നും പെറ്റി കേസാണ്‌ രജിസ്റ്റര്‍ ചെയ്‌തതെന്നും വാര്‍ത്തകള്‍ വന്നിരുന്നു.

പെണ്‍കുട്ടി ചെയ്‌തത്‌ ഉദാത്തമായ പ്രവൃത്തിയാണെന്നും പെണ്‍കുട്ടിയെ സര്‍ക്കാര്‍ പിന്തുണയ്‌ക്കുമെന്നും നേരത്തേ മുഖ്യമന്ത്രി പറഞ്ഞിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക