Image

തന്നെ ' ട്വിറ്ററില്‍ ഫോളോ ചെയ്യുന്നവര്‍ക്ക്‌ അക്കൗണ്ടില്‍ അഞ്ച്‌ ലക്ഷം രൂപ, ഇട്ട്‌ തരുമെന്ന്‌ കെ.ആര്‍.കെ

Published on 21 May, 2017
തന്നെ ' ട്വിറ്ററില്‍ ഫോളോ ചെയ്യുന്നവര്‍ക്ക്‌  അക്കൗണ്ടില്‍ അഞ്ച്‌ ലക്ഷം രൂപ, ഇട്ട്‌ തരുമെന്ന്‌  കെ.ആര്‍.കെ


കോഴിക്കോട്‌: മോഹന്‍ലാലിനേയും മമ്മൂട്ടിയേയുമെല്ലാം വളരെ മോശമായി അധിക്ഷേപിച്ചതിലൂടെയാണ്‌ മലയാളികള്‍ക്കിടയിലേക്ക്‌ കെ.ആര്‍.കെ എന്ന പേര്‌ കടന്നുവരുന്നത്‌. 

ഇപ്പോഴിതാ ട്വിറ്റര്‍ ഉപഭോക്താക്കള്‍ക്ക്‌ പുതിയ ഓഫറുമായി എത്തിയിരിക്കുകയാണ്‌ കെ.ആര്‍.കെ. ഓരോരുത്തരുടേയും ബാങ്ക്‌ അക്കൗണ്ടില്‍ അഞ്ച്‌ ലക്ഷം രൂപ വീതം ഇട്ട്‌ തരുമെന്നാണ്‌ അദ്ദേഹത്തിന്റെ ഓഫര്‍. അതിനായി ചെറിയൊരു കാര്യം ചെയ്യണം.


കെ ആര്‍.കെയെ ട്വിറ്ററില്‍ ഫോളോ ചെയ്യുക എന്നതാണ്‌ ആ നിസാര കാര്യം. ഈ മാസം 31-നുള്ളില്‍ തന്നെ ട്വിറ്ററില്‍ ഫോളോ ചെയ്യുന്നവരുടെ അക്കൗണ്ടില്‍ 5 ലക്ഷം രൂപ വീതം നിക്ഷേപിക്കാന്‍ താന്‍ തീരുമാനിച്ചിട്ടുണ്ടെന്ന കാര്യം കെ.ആര്‍.കെ തന്നെയാണ്‌ ട്വിറ്ററിലൂടെയും ഫേസ്‌ബുക്കിലൂടെയും അറിയിച്ചത്‌.

എന്നാല്‍ കടുത്ത പരിഹാസത്തോടെയാണ്‌ ട്വിറ്റര്‍ ഉപഭോക്താക്കള്‍ കെ.ആര്‍.കെയെ വരവേറ്റത്‌. പ്രധാനമന്ത്രിയാകുന്നതിന്‌ മുന്‍പ്‌ നരേന്ദ്രമോദി പറഞ്ഞത്‌ പോലെയുള്ള വെറും `തള്ള്‌' മാത്രമാണ്‌ ഇതെന്നാണ്‌ ഭൂരിഭാഗം പേരും പറയുന്നത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക