Image

പിറന്നാള്‍ ദിനത്തില്‍ വീണ്ടും മോഹന്‍ലാലിനെ കളിയാക്കി കെ ആര്‍ കെ

Published on 21 May, 2017
പിറന്നാള്‍ ദിനത്തില്‍ വീണ്ടും മോഹന്‍ലാലിനെ കളിയാക്കി  കെ ആര്‍ കെ
 പിറന്നാള്‍ ദിനത്തില്‍ വീണ്ടും മോഹന്‍ലാലിനെ കളിയാക്കി കമാല്‍ ആര്‍ ഖാന്‍ എന്ന കെ ആര്‍ കെ. ട്വിറ്ററിലൂടെ വീണ്ടും ലാലിനെ ചോട്ടാ ഭീം എന്ന്‌ വിളിച്ചുകൊണ്ട്‌ എത്തിയിരിയ്‌ക്കുകയാമ്‌ കെ ആര്‍ കെ. 

 മലയാളത്തിന്റെ നടന വിസ്‌മയം മോഹന്‍ലാലിന്റെ ജന്മദിനം  (മെയ്‌ 21)ആഘോഷിക്കുന്നതിനിടെയാണ്‌ പരിഹാസവുമായി കെ ആര്‍ കെ എത്തിയത്‌. 

വിഎ ശ്രീകുമാര്‍ മേനോന്‍ മോഹന്‍ലാലിനെ നായകനാക്കി 1000 കോടി ബജറ്റിന്റെ രണ്ടാമൂഴം എന്ന ചിത്രം പ്രഖ്യാപിച്ചപ്പോഴാണ്‌ കെ ആര്‍ കെ ആദ്യം മോഹന്‍ലാലിനെ ചോട്ടാ ഭീം എന്ന്‌ വിളിച്ചത്‌. മോഹന്‍ലാല്‍ ഭീമനാകുന്നു എന്ന്‌ പറഞ്ഞപ്പോള്‍, ചോട്ടാ ഭീമിനെ പോലെയിരിയ്‌ക്കുന്ന മോഹന്‍ലാല്‍ എങ്ങിനെ ഭീമനാകും എന്നായിരുന്നു കെ ആര്‍ കെ യുടെ ചോദ്യം. 

കെ ആര്‍ കെ യുടെ ട്വിറ്ററിലും ഫേസ്‌ബുക്കിലും കയറി മലയാളികള്‍ തെറിയഭിഷേകം നടത്തി. അതോടെ കെ ആര്‍ കെ യുടെ പരിഹാസവും കൂടി. ജോക്കര്‍ എന്ന്‌ വിളിച്ചുകൊണ്ടാണ്‌ പിന്നെ കെ ആര്‍ കെ എത്തിയത്‌. പിന്നെ പൂര തെറിയായിരുന്നു. കെ ആര്‍ കെ യുടെ ട്വിറ്റര്‍ ഹാക്ക്‌ ചെയ്‌തു എന്ന്‌ വരെ കേട്ടു. 

ഒടുവില്‍ സംഭവത്തില്‍ കെ ആര്‍ കെ മാപ്പ്‌ പറഞ്ഞു. സര്‍ താങ്കള്‍ ആരാണെന്ന്‌ എനിക്കറിയില്ലായിരുന്നു, മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ ആണ്‌ താങ്കളെന്ന്‌ താന്‍ തിരിച്ചറിഞ്ഞു എന്നായിരുന്നു മാപ്പ്‌ പറഞ്ഞുകൊണ്ട്‌ കെ ആര്‍ കെ ട്വീറ്റ്‌ ചെയ്‌തത്‌.  ഈ സംഭവത്തിനെല്ലാം ശേഷമാണ്‌ ഇപ്പോള്‍ വീണ്ടും മോഹന്‍ലാലിനെ പരിഹസിച്ച്‌ കെ ആര്‍ കെ രംഗത്തെത്തിയിരിയ്‌ക്കുന്നത്‌. പിറന്നാള്‍ ദിനത്തില്‍ ചോട്ടാ ഭീം എന്ന്‌ വിളിച്ച്‌ മോഹന്‍ലാലിന്‌ ആശംസകളറിയിക്കുകയായിരുന്നു. ഇതിന്‌ താഴെയും മലയാളികള്‍ തെറിയഭിഷേകവുമായി  എത്തിയിട്ടുണ്ട്‌. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക