Image

ലാലേട്ടന്‌ ഫേസ്‌ബുക്ക്‌ നിറയെ പിറന്നാള്‍ ആശംസകള്‍

Published on 21 May, 2017
ലാലേട്ടന്‌ ഫേസ്‌ബുക്ക്‌ നിറയെ പിറന്നാള്‍ ആശംസകള്‍
57ാം പിറന്നാള്‍ ആഘോഷിക്കുന്ന മലയാള സിനിമയുടെ നടന വിസ്‌മയം മോഹന്‍ലാലിന്‌ ആശംസകളുടെ പ്രവാഹമാണ്‌. സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍  പിറന്നാള്‍ ആശംസയറിയിക്കുന്നതിനൊപ്പം അവര്‍ക്ക്‌്‌ കൂട്ടിനായി താരങ്ങളുമുണ്ട്‌. സിനിമയ്‌ക്കുള്ളില്‍ നിന്നും സംവിധായകരും നടി നടന്മാരും, ക്രിക്കറ്റ്‌ താരങ്ങളുമെല്ലാം ലാലേട്ടന്‌ഫേസ്‌ബുക്കിലുടെ ആശംസകള്‍ അറിയിച്ചിരിക്കുകയാണ്‌. 

ക്രിക്കറ്റ്‌ താരം വിരേന്ദ്ര സേവാങ്‌ ലാലേട്ടന്‌ ട്വിറ്ററിലുടെയാണ്‌ പിറന്നാള്‍ ആശംസകള്‍ അറിയിച്ചത്‌. മലയാള സിനിമയുടെ രാജാവിന്‌ ഹൃദയം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍ എന്നാണ്‌ വീരു ട്വിറ്ററിലുടെ പറയുന്നത്‌. വീരുവിന്റെ ആശംസകള്‍ക്ക്‌ ലാലേട്ടന്‍ നന്ദിയും പറഞ്ഞിരിക്കുകയാണ്‌. 

 മമ്മുട്ടി 'ഹാപ്പി ബെര്‍ത്ത്‌ ഡേ ലാല്‍' എന്നാണ്‌ മമ്മുട്ടി ആശംസയറിയിച്ചത്‌. അതിനൊപ്പം ഫേസ്‌ബുക്കില്‍ രണ്ടാളുടെയും ചിത്രവും മമ്മുട്ടി പങ്കുവെച്ചിരിക്കുകയാണ്‌. 

 ഒരു വലിയ പിറന്നാള്‍ ആശംസകള്‍ പ്രിയപ്പെട്ട ലാലേട്ട എന്നു പറഞ്ഞു കൊണ്ടാണ്‌ ദുല്‍ഖര്‍ ആശംസയറിയിച്ചത്‌. മോഹന്‍ലാലിനെ കെട്ടി പിടിച്ചു നില്‍ക്കുന്ന ചിത്രവും ദുല്‍ഖര്‍ പങ്കുവെച്ചിട്ടുണ്ട്‌. 

മലയാള സിനിമയുടെ താരരാജാവിന്‌ പിറന്നാള്‍ ആശംസകള്‍ എന്നാണ്‌ ഉണ്ണി മുകുന്ദന്‍ പറയുന്നത്‌. ലാലേട്ടന്റെ മനോഹര ചിത്രവും ഉണ്ണി പങ്കുവെച്ചിട്ടുണ്ട്‌. 

ലാലേട്ടന്‌ മനോഹരമായ പിറന്നാള്‍ ആശംസിക്കുകയാണെന്നും ഇനിയും തിളങ്ങി നില്‍ക്കാന്‍ ദൈവം അനുഗ്രഹിക്കട്ടെ എന്നും ജയറാം പറയുന്നു. 

ഇനിയും ഏറെ ജന്മദിനങ്ങള്‍ ആഘോഷിക്കാന്‍ കഴിയട്ടെ, പിറന്നാള്‍ ആശംസകള്‍ പ്രിയ സഹോദര എന്നാണ്‌ ദിലീപ്‌ ഫേസ്‌ബുക്കില്‍ കുറിക്കുന്നത്‌. ക്രിസ്‌ത്യന്‍ ബ്രദേഴ്‌സ്‌ എന്ന ചിത്രത്തില്‍ ഇരുവരും ഒന്നിച്ചു നില്‍ക്കുന്ന ചിത്രമാണ്‌ ദിലീപ്‌ പങ്കുവെച്ചത്‌. 

പ്രിയപ്പെട്ട ലാലേട്ടന്‌ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നതിനൊപ്പം നല്ലൊരു ഭാവി ജീവിതം ഉണ്ടാവട്ടെ എന്ന്‌ നിവിന്‍ ആശംസിക്കുകയും ചെയ്‌തിരിക്കുകയാണ്‌.

 പുലിമുരുക എന്ന്‌ മോഹന്‍ലാലിനെ വിശേഷിപ്പിച്ചു പുലിമുരുകന്റെ ചിത്രമാണ്‌ നടന്‍ ജയറാമിന്റെ മകന്‍ കാളിദാസ്‌ആശംസകള്‍ അറിയിച്ചു ഫേസ്‌ബുക്കില്‍ ഇട്ടിരിക്കുന്നത്‌. 

Join WhatsApp News
Ponmelil Abraham 2017-05-23 04:18:38
Happy birthday, Laletan. May Almighty God continue to bless one and all thru our dear Laletan and keep him under his divine providence in good health as well as peace of mind.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക