Image

സ്വാമി എന്തൊരോ മഹാനുഭാവലു.....

അനില്‍ പെണ്ണുക്കര Published on 21 May, 2017
സ്വാമി എന്തൊരോ മഹാനുഭാവലു.....
അത് ഞാന്‍ സ്വയം മുറിച്ചതാണ്. എനിക്ക്... എനിക്ക്...വെറുപ്പാണ് ഈ സാധനത്തോടെ. എന്ന് സാമി വിരക്തിയോട് മൊഴിഞ്ഞു
ആ ക്രെഡിറ്റ് ഒരു ഗുരുത്വമില്ലാത്ത ഭക്തയ്ക്ക് കൊണ്ടുപോകാന്‍ ഗുരുത്വമുള്ള ഹോട്ടലുകാരന് പറ്റില്ല.

ഒരു പുരോഹിതനെ ഈ ചെകുത്താനാണ് വഴി തെറ്റിച്ചുഅങ്ങ് ജയിലിലാക്കിയത്. മാനം കെടുത്താന്‍ സാത്താന്‍ അരക്കെട്ടില്‍ വന്നു പാര്‍ത്താല്‍ എന്തു ചെയ്യും? ചെത്തി ഉച്ഛാടനം ചെയ്യുക.

ഇവിടെ സ്വാമി വളരെനാളുകലായി ഈ ബാധയുടെ ഉപദ്രവംകൊണ്ടു സഹി കെട്ടിരിക്കുകയായിരുന്നു. പല മന്ത്രങ്ങളും തന്ത്രങ്ങളും നോക്കി.ഒടുവില്‍ കഴിഞ്ഞദിവസം തീരുമാനിച്ചു ഇനി ഇതുവേണ്ട.
ഒരു സ്വാമി തനിക്കു വേണ്ടാത്ത ഒരു സാധനം മുറിച്ചാല്‍ അത് തെറ്റാണോ .

എന്താ ഇവിടെ ഒരു സ്വാമിക്കു തന്റെ ലിംഗം ഒരാവശ്യത്തിന് ഒന്ന് മുറിക്കാനുള്ള അവകാശമില്ലേ?
പെങ്കൊച്ചേ... അവകാശവാദമൊന്നുംവേണ്ട. കണ്ടോ സാമിയുടെ കരുണ.

സ്വാമി മഹാത്യാഗിയും ഉദാരമതിയുമാണ്. നീ മുറിച്ചെന്നുപറഞ്ഞ്നിന്നെ പോലീസില്‍പിടിപ്പിക്കാന്‍ അദ്ദേഹം തയ്യാറല്ല. 

ജിന്‍വാല്‍ ജീനിന്റെകഥ വായിച്ചിട്ടില്ല ? ബിഷപ്പിന്റെവെള്ളിക്കരണ്ടി മോഷ്ടിച്ച് പിടിയില്‍പെട്ട അയാളെ രക്ഷിക്കാന്‍ ബിഷപ്പ് പറഞ്ഞത്?
അത് താന്‍ അയാള്‍ക്കു സമ്മാനിച്ചതാണൊണ്.
ആ വെള്ളി മെഴുകുതിരിക്കാലുകള്‍കൂടി എന്തേ നീ എടുക്കാതെ പോയി എന്നുകൂടി ചോദിച്ചപ്പോള്‍ പോലീസ് സ്ഥലംവിട്ടു.

സ്വാമിയും അത് തന്നെയാണ്ചോദിക്കുന്നത് .
പാവം സ്വാമി...
കുറ്റപ്പെടുത്തരുത്.
എത്ര ഔദാരമതിയാണ്.
എത്ര മഹാനാണെന്നറിയാമോ.

അദ്ദേഹം ഇനിമുതല്‍ ബ്രഹ്മചര്യത്തെക്കുറിച്ചും സദാചാരത്തെക്കുറിച്ചു ആത്മാര്‍ത്ഥമായി ഒരു ചാനലില്‍ പ്രഭാഷണ പരമ്പരയക്ക് കോപ്പുകൂട്ടുകയായിരുന്നു ..
പക്ഷേ ഒരു മനസ്സാക്ഷിക്കുത്ത്. തനിക്ക് അതിനു അര്‍ഹതയുണ്ടോ.
ചിന്തിച്ചു...
ഇല്ല.
അദ്ദേഹം ശ്രീരാമകൃഷ്ണപരമഹംസരെപ്പറ്റി ഓര്‍ത്തുപോയി. ധാരാളം ശര്‍ക്കരെ തിന്നുന്ന കുട്ടിയുടെദുശ്ശീലം ഉപദേശിച്ച് ഇല്ലാതാക്കാന്‍ ഒരമ്മയുടെ അപേക്ഷയ്ക്ക് അദ്ദേഹംകുറെദിവസത്തെ സാവകാശം ചോദിച്ചു. സ്വാമി പറഞ്ഞ അവധിക്കുശേഷം അവിടെ വീണ്ടും എത്തിയകുട്ടിയെ അദ്ദേഹം ഉപദേശിച്ചു. ''ഇതു നേരത്തെ ആയിക്കൂടായിരുന്നോ ഗുരോ''കുട്ടിയുടെ അമ്മ ചോദിച്ചു.
അപ്പോള്‍ അദ്ദേഹം പറഞ്ഞു.
''അപ്പോള്‍ എനിക്കും ശര്‍ക്കര തിന്നുന്നശീലം ഉണ്ടായിരുന്നു ''
ഇവിടെ ആസാമി തന്റെ ശീലം മാറ്റാന്‍ ഒന്ന്ശ്രമിച്ചു. 

അപ്പോഴുണ്ട് വരുന്നു പോക്‌സ്സോയും മറ്റും. ലിംഗം പോയതുപോരാ, ഇനിയും ജയിലില്‍ കിടക്കണമെന്നോ.
പെങ്കോച്ചിനു ബുദ്ധിയുണ്ട് കേട്ടോ .സാമിയുടെ അസുഖം തീര്‍ക്കാന്‍നടത്തിയ ശസ്ത്രക്രിയ നല്ല ചികിത്സയാണ്. 

കൊന്നില്ലല്ലോ.
കൊന്നാലുംഇല്ലെങ്കിലും ഇപ്പോള്‍ നിയമത്തിന്റെ മുന്നില്‍ ഇരയും കുറ്റക്കാരിയാണ്.
സൗമ്യയേയും ജിഷയേയും ഒക്കെ കണ്ടില്ലേ. അവര്‍ എന്തുകൊണ്ട് തങ്ങളെ കൊന്നവര്‍ആരെന്നുംകൊന്ന രീതിയും കോടതിക്കുമുമ്പില്‍ തുറന്നു പറഞ്ഞില്ല?
തെറ്റുപറ്റിഎന്ന്നിയമം അറിയുന്നവന്‍ പറഞ്ഞാലും കേള്‍ക്കില്ല.

കോടതിയലക്ഷ്യം...
അല്ലെങ്കിലും നമ്മുടെ നാട്ടില്‍ ജീവിച്ചിരിക്കുന്നവനും കാശും കരുത്തുമുള്ളവനും മാത്രമേ നീതിയും മനുഷ്യാവകാശമുള്ളൂ.

സൗമ്യയെക്കാള്‍ കേമനും മാന്യമല്ലേ ഗോവിന്ദ ചാമി എന്നതെണ്ടി. അവനിപ്പോള്‍ നല്ല ആഹാരവുമൊക്ക കഴിച്ച് ജയിലില്‍ രാജ്യത്തിന്റെ ചെലവില്‍ സുഖിക്കുകയാണ്. ഇത്തരം കുറ്റവാളികള്‍ക്കു ജയില്‍വാസത്തിനുശേഷം ജീവിക്കാന്‍ നല്ലൊരു തുക പെന്‍ഷനായും കൊടുക്കണം.

കൊച്ചിനറിയാം സാമി അകത്തുപോയാലും തിരച്ചുവരുമെന്ന് . കുറ്റക്കാരി താനാകുമെന്നു . അപ്പോള്‍ ഇതാണ് ശിക്ഷ. ഇതേയുള്ളൂ ശിക്ഷ.
നമ്മുടെ അഭയയുടെ ഗതി കണ്ടില്ലേ. ...
സ്വാമി എന്തൊരോ മഹാനുഭാവലു.....
Join WhatsApp News
aasaaami 2017-05-22 10:26:02
മുറിച്ചുരിക കൊണ്ടൊന്നു ആഞ്ഞു വെട്ടി... ആരോമല്‍ ചേകവര്‍
ശാന്തൻ 2017-05-22 09:20:11
പെൺകുട്ടികൾ മൊട്ടുസൂചി കയ്യിൽ പിടിച്ചാണ് തിരക്കുള്ള ബസിൽ കയറുക എന്ന് കേട്ടിട്ടുണ്ട്. അവരും മൊട്ടുസൂചി മാറ്റി കത്തി എടുക്കണം. സിനിമ തീയറ്ററിൽ അറിയാതെ തൊട്ടാലും ഉടനെ മുറിച്ചുമാറ്റണം.

അങ്ങനെ യഥാർത്ഥ സ്ത്രീ പുരുഷ സമത്വം കൊണ്ടുവരണം

സ്ത്രീകളെപ്പറ്റി കളിതമാശ പറയുന്നവരെയും വെറുതെ വിടരുത്. 
സ്വാമി ശരണം 2017-05-22 10:32:39
ഇപ്പോൾ എന്തായി? ഇതാണ് ശബരിമലയിൽ സ്ത്രീകളെ കേറ്റരുതെന്നു പറയുന്നത്. അവളുമാര് മല കയറാൻ വന്നാൽ ഒരു സ്വാമിമാരും ലിംഗവുമായി മടങ്ങില്ല.

സ്ത്രീശബ്‍ദം 2017-05-22 10:11:45
മുറിച്ചു കളഞ്ഞു സ്വാമി
കറിയ്ക്കരിയുംപോലെ ലിംഗം
അറപ്പാണതിനോടുപോലും
അറപ്പാണത്രെ
പറഞ്ഞു പറ്റിക്കാമെന്നു
കരുതണ്ട സ്വാമി താനീ
പരിപാടി തുടങ്ങിയിട്ടൊ-
ത്തിരി നാളായതല്ലേ?
അറുത്തുമാറ്റിയപ്പോളവൾ,
പറയുന്നോ താനതിനോട്
വെറുപ്പാണെന്നിപ്പോൾ?
കറങ്ങുന്നൊണ്ടൊത്തിരിപ്പേർ
അറുത്തുമാറ്റാൻ അർഹരായോർ
അറപ്പുളവാക്കി സ്ത്രീകൾക്കൊക്കെ.
കരുതുന്നോ  ഇവർ സ്ത്രീകൾ
വെറും കളിപ്പാട്ടമെന്നുള്ളിൽ?
കരുതെന്നെങ്കിലാ വെള്ളം
വെറുതെ വാങ്ങിയേരിപ്പോൾതന്നെ.
അറുത്തുമാറ്റണ്ടായെങ്കിൽ
നിറുത്തിയെരാപരിപാടി
ചെറുത്തിടും ഞങ്ങൾ സ്ത്രീകൾ
പൊരിച്ചിടും എണ്ണയിൽ ഞങ്ങൾ
കുറിച്ചിട് മനസ്സിൽ മന്ത്രിമാരെ തന്ത്രിമാരെ
കറിയ്ക്കരിയും കത്തിയുമായി വരുന്നു ഞങ്ങൾ

ടിൻറു മോൻ 2017-05-22 10:16:06
മുട്ടിഉരുമ്മിനിന്ന് ഫോട്ടോ/സെൽഫി എടുക്കുന്നവർക്കും ഇതേ മരുന്ന് കൊടുക്കണോ ശാന്തൻ ചേട്ടായി?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക