ആസിഫ് അലിയെ നായകനാക്കി രോഹിത് വി എസ്സ് സംവിധാനം ചെയ്ത ചിത്രം അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന് വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ഭാവന നായികയായി എത്തിയ ചിത്രത്തിന്റെ ഛായാഗ്രഹണം അഖില്‍ ജോര്‍ജാണ്. ചിത്രത്തിന്റെ പുതിയൊരു ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കി.
അജു വര്‍ഗീസ്, സിദ്ദിഖ്, സൈജു കുറുപ്പ്, കലാഭവന്‍ ഷാജോണ്‍, രാഹുല്‍ മാധവ്, ശ്രിന്ദ എന്നിവരും ചിത്രത്തില്‍ സുപ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. അരുണ്‍ മുരളീധരനും ഡോണ്‍ വിന്‍സെന്റുമാണ് ഗാനങ്ങള്‍ക്ക് ഈണം ഒരുക്കിയിരിക്കുന്നത്. ആന്റണി ബിനോയ്, ബിജു പുളിക്കല്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്.