Image

ഫ്‌ളൈയിംഗ് സ്‌കൂളുകളുടെ പ്രവര്‍ത്തനം: സിവിസി അന്വേഷണം ആരംഭിച്ചു

Published on 28 February, 2012
ഫ്‌ളൈയിംഗ് സ്‌കൂളുകളുടെ പ്രവര്‍ത്തനം: സിവിസി അന്വേഷണം ആരംഭിച്ചു
ന്യൂഡല്‍ഹി: രാജ്യത്തെ ഫ്‌ളൈയിംഗ് സ്‌കൂളുകളുടെ പ്രവര്‍ത്തനത്തെക്കുറിച്ച് ചീഫ് വിജിലന്‍സ് കമ്മീഷന്‍ അന്വേഷണം ആരംഭിച്ചു. ലാഭമില്ലാത്ത സ്ഥാപനങ്ങളുടെയും സൊസൈറ്റികളുടെയും ട്രസ്റ്റുകളുടെയും പേരില്‍ പ്രവര്‍ത്തിക്കുന്ന ഫ്‌ളൈയിംഗ് സ്‌കൂളുകള്‍ക്കെതിരേയാണ് അന്വേഷണം. 

സര്‍ക്കാരിലേക്ക് നല്‍കേണ്ട തുകയില്‍ ഇളവ് നേടാനായിട്ടാണ് ഇത്തരം സ്ഥാപനങ്ങളുടെ മറവില്‍ ഫ്‌ളയിംഗ് സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇവയെക്കുറിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വ്യോമയാന മന്ത്രാലയത്തോടാണ് സിവിസി ആവശ്യപ്പെട്ടിരിക്കുന്നത്. 

190 കോടി രൂപയോളം ഇത്തരത്തില്‍ സര്‍ക്കാരിന് നഷ്ടം നേരിട്ടുണ്‌ടെന്നാണ് കണക്കുകള്‍. രണ്ട് ഡസനോളം സ്ഥാപനങ്ങള്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നതായി സിവിസിക്ക് കഴിഞ്ഞ വര്‍ഷം അവസാനം പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സംഭവം അന്വേഷിക്കാന്‍ സിവിസി നിര്‍ദേശം നല്‍കിയത്. വ്യോമയാന മന്ത്രാലയത്തിലെ ചീഫ് വിജിലന്‍സ് ഓഫീസറാണ് അന്വേഷണം നടത്തുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക