Image

കെസിഎസി ബാസല്‍ ബാഡ്മിന്റന്‍ ടൂര്‍ണമെന്റ് സമാപിച്ചു

Published on 21 May, 2017
കെസിഎസി ബാസല്‍ ബാഡ്മിന്റന്‍ ടൂര്‍ണമെന്റ് സമാപിച്ചു


      ബാസല്‍: കേരള കള്‍ച്ചറല്‍ ആന്റ് സ്‌പോര്‍ട്‌സ് ക്ലബിന്റെ ബാഡ്മിന്റന്‍ മത്സരങ്ങളുടെ ഉദ്ഘാടനം ഫാ.തോംസണ്‍ ഒസിഡി നിര്‍വ്വഹിച്ചു .കഴിഞ്ഞ വര്‍ഷത്തെ മത്സരാര്‍ഥികളിലോരാളും സ്വിസ് മലയാളി സമൂഹത്തിലെ നിറസാന്നിധ്യവുമായിരുന്ന ജയിംസ് പട്ടത്തുപറന്പിലിന്റെ ആകസ്മിക വേര്‍പാടില്‍ മൗനം ആചരിച്ചു. പ്രസിഡന്റ് ലാലു ചിറക്കല്‍ സ്വാഗതവും സെക്രട്ടറി ബിന്‍ജിമോന്‍ ഇടക്കര നന്ദിയും പറഞ്ഞു. ബെന്നി മുട്ടാപ്പിള്ളി, ബേബി തടത്തില്‍ എന്നിവര്‍ മത്സരങ്ങള്‍ ക്രമീകരിച്ചു.

ജയിന്‍ പണ്ണാരക്കുന്നേല്‍ , വര്‍ഗിസ് തിരുതനത്തില്‍ , വിനോദ് ലൂക്കോസ് എന്നിവര്‍ ഈ വര്‍ഷത്തെ മത്സരങ്ങളുടെ കോഡിനേറ്റര്‍മാരായിരുന്നു. ഈ വര്‍ഷത്തെ യൂത്ത് ഐക്കണ്‍ സ്വിസ്സ് അവാര്‍ഡ് സിവിന്‍ മഞ്ഞളിയും, ബെസ്റ്റ് പ്ലയെര്‍ അവാര്‍ഡ് സിജോ തോമസും കരസ്ഥമാക്കി.

കെസിഎസി ബാഡ്മിന്റന്‍ ടൂര്‍ണമെന്റില്‍ പുരുഷന്മാരുടെ ഡബിള്‍സില്‍ ജയിന്‍ പന്നാരക്കുന്നേലിനും അനീഷിനും ഒന്നാം സ്ഥാനവും, രണ്ടാം സ്ഥാനം റിനോയി മണവാളന്‍, സിജി തോമസ് എന്നിവര്‍ക്കും, മൂന്നാം സ്ഥാനം റജി, ക്രിസ്റ്റഫര്‍ പോള്‍ എന്നിവര്‍ക്കുമാണു ലഭിച്ചത്.

യുവാക്കളുടെ സിംഗിള്‍സില്‍ ഒന്നാം സ്ഥാനം ക്രിസ്റ്റഫര്‍ പോളിനും രണ്ടാം സ്ഥാനം സിവിന്‍ മഞ്ഞളിക്കും, മൂന്നാം സ്ഥാനം റിനോയി മണവാളനുമാണ്.


യുവാക്കളുടെ ഡബിള്‍സില്‍ ഒന്നാമത് ബോണി തോട്ടുകടവില്‍, ജില്‍സന്‍ ഇലവുങ്കല്‍ എന്നിവരും സ്ത്രീകളുടെ ഡബിള്‍സില്‍ സാലി, ഡാനിയ വടക്കുംചേരി ഒന്നാമതും രണ്ടാം സ്ഥാനം ഹൈമവതി, സര്‍വാണി എന്നിവരും മൂന്നാം സ്ഥാനം വിനുഷ, സൗജന്യ എന്നിവര്‍ക്കും ആണു ലഭിച്ചത്.

18 വയസില്‍ താഴെയുള്ളവരുടെ മത്സരങ്ങളില്‍ ഒന്നാം സ്ഥാനം ജില്‍സണ്‍ എലവുങ്കലും രണ്ടാം സ്ഥാനം ബിനു തോട്ടുകടവിലും മൂന്നാം സ്ഥാനം അഭിയും നേടി.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക