Image

നൃത്തനൃത്ത്യഗാന വിസ്മയമൊരുക്കി മയൂഖം 2017 സമാപിച്ചു

Published on 21 May, 2017
നൃത്തനൃത്ത്യഗാന വിസ്മയമൊരുക്കി മയൂഖം 2017 സമാപിച്ചു


      കുവൈത്ത് സിറ്റി: നൃത്തനൃത്ത്യഗാന വിസ്മയമൊരുക്കി കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈത്ത് സാംസ്‌കാരിക മെഗാ പരിപാടി മയൂഖം 2017 സമാപിച്ചു. ഹവല്ലി ഖാഡ്‌സിയ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ വെച്ച് നടന്ന മെഗാ പരിപാടി കേരള നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഇന്നേ വരെ നാം നേടിയ അറിവിന്റെ മൂലധനമായിരിക്കണം സംസ്‌കാരം, ജാതിയില്ല എന്ന് വിളംബരം നടത്തിയ ശ്രീനാരായണ ഗുരുവിനെപോലും ജാതിയുടെ വക്താവായി മാറ്റിയ ഈ കാലഘട്ടത്തില്‍, ഭക്തിയെ കലാപത്തിന്റെ രൂപത്തിലേക്ക് മാറ്റുന്ന പ്രവണത സാംസ്‌കാരിക മുന്നേറ്റത്തിന് പ്രതിസന്ധിയുണ്ടാക്കുമെന്നും ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.

കല കുവൈത്ത് വര്‍ഷം തോറും നടത്തി വരാറുള്ള മാതൃഭാഷാപഠനപ്രവര്‍ത്തനങ്ങളുടെ ഈ വര്‍ഷത്തെ ഉദ്ഘാടനം പ്രശസ്ത നടനും, സാംസ്‌കാരിക പ്രവര്‍ത്തകനുമായ വി.കെ.ശ്രീരാമന്‍ ഉദ്ഘാടനം ചെയ്തു. മാതൃഭാഷ പഠനം വ്യാകരണങ്ങളില്‍ കുടുങ്ങിക്കിടക്കാതെ, അനുഭവങ്ങളിലൂടെ നേടണമെന്ന് അദ്ദേഹം പറഞ്ഞു. മാതൃഭാഷ പ്രവര്‍ത്തന റിപ്പോര്‍ട്ട് മാതൃഭാഷാ സമിതി ജനറല്‍ കണ്‍വീനര്‍ സജീവ് എം.ജോര്‍ജ്ജ് അവതരിപ്പിച്ചു.

ഇന്ത്യന്‍ എംബസി സെക്കന്റ് സെക്രട്ടറി (ലേബര്‍) യു.എസ്.സിബി സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു. കല കുവൈറ്റ് ജനറല്‍ സെക്രട്ടറി ജെ.സജി സ്വാഗതം പറഞ്ഞ ചടങ്ങില്‍, പ്രസിഡന്റ് സുഗതകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. കുവൈത്തിലെ പ്രമുഖ സാമൂഹികസാംസ്‌കാരിക പ്രവര്‍ത്തകരുടെയും, മാധ്യമ പ്രവര്‍ത്തകരുടെയും സാന്നിദ്ധ്യം പരിപാടിയിലുണ്ടായി.

കല കുവൈറ്റ് ഏര്‍പ്പെടുത്തിയ ആര്‍.രമേശ് സ്മാരക പ്രവാസി പുരസ്‌കാരം സൗദി അറേബ്യയിലെ ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഇ.എം.കബീറിന് മുഖ്യാതിഥി നല്‍കി ആദരിച്ചു. പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടറായി തിരഞ്ഞെടുക്കപ്പെട്ട കലയുടെ മുതിര്‍ന്ന പ്രവര്‍ത്തകന്‍ അജിത്കുമാറിന് മുഖ്യാതിഥി ഉപഹാരം നല്‍കി.

നായനാര്‍ അനുസ്മരണക്കുറിപ്പ് കല കുവൈറ്റ് ജോ:സെക്രട്ടറി പ്രസീത് കരുണാകരന്‍ അവതരിപ്പിച്ചു. കലയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ന്ധകല കുവൈറ്റ് ഫിലിം സൊസൈറ്റിന്ധയുടെ ഉദ്ഘാടനം ശ്രീ.വി.കെ ശ്രീരാമന്‍ നിര്‍വ്വഹിച്ചു. കല കുവൈറ്റ് സാഹിത്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ കഥകവിത രചനാ മത്സരങ്ങളുടെ സമ്മാനദാനം അതിഥികള്‍ നിര്‍വഹിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക