Image

ഫൊക്കാനാ കേരളാ കണ്‍ വന്‍ഷനില്‍ കേരളത്തിലുള്ള എല്ലാ അമേരിക്കന്‍ മലയാളികളും പങ്കെടുക്കണം: ഫിലിപ്പോസ് ഫിലിപ്പ്

Published on 21 May, 2017
ഫൊക്കാനാ കേരളാ കണ്‍ വന്‍ഷനില്‍ കേരളത്തിലുള്ള എല്ലാ അമേരിക്കന്‍ മലയാളികളും പങ്കെടുക്കണം: ഫിലിപ്പോസ് ഫിലിപ്പ്

ഫൊക്കാനാ കേരളാ കണ്‍ വന്‍ഷന്റെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലേക്ക് കടക്കുന്നതായി ഫൊക്കാനാ ജനറല്‍ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ് അറിയിച്ചു.മേയ് 27 നു ആലപ്പുഴ ലേക്ക് പാലസ് റിസോര്‍ട്ടില്‍ രാവിലെ 9 മണിക്ക് ആരംഭിക്കുന്ന കേരളാ കണ്‍വന്‍ഷനില്‍ പങ്കെടുക്കുവാന്‍ ഇപ്പോള്‍ നാട്ടില്‍ എത്തിയിട്ടുള്ള ഫൊക്കാനയുടെ എല്ലാ അഭ്യുദയ കാംഷികളെയും കണ്‍വന്‍ഷന്‍ നഗര്‍ ആയ
ലേക്ക് പാലസ് റിസോര്‍ട്ടിലേക്കു ഹാര്‍ദവമായി ക്ഷണിക്കുന്നതായി അദ്ദേഹം
അറിയിച്ചു.

ഫൊക്കാനാ 2016-18 കമ്മിറ്റി വ്യക്തമായ പദ്ധതികളോടെയാണ് കേരളാ കണ്‍വന്‍ഷന്‍നടക്കുന്നത്. മാസങ്ങള്‍ക്ക് മുന്‍പേ തുടങ്ങിയ ഒരുക്കങ്ങള്‍ എല്ലാം ഏതാണ്ട് അവസാന ഘട്ടത്തിലേക്ക് കടക്കുന്നു. ഒരു കാര്യങ്ങള്‍ക്കും അര്‍ത്ഥ ശങ്കയ്ക്കിടയില്ലാതെയാണ് മുന്നോട്ടു പോകുന്നത്. ഫൊക്കാനായുടെ മുപ്പത്തിമൂന്നു വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ എക്കാലവും ഫൊക്കാനയുടെ ഡ്രീം പ്രോജക്ടായി വരുന്ന ഒരു പദ്ധതി പാര്‍പ്പിടമില്ലാതെ ദുരിതമനുഭവിക്കുന്നവര്‍ക്കു വീടുകള്‍ നിര്‍മ്മിച്ചു നല്‍കി സഹായിക്കുക എന്നത്. ഇത്തവണ അതു ഒരു തുടര്‍ പ്രോജക്ടായി കേരളത്തില്‍ ഭവനങ്ങള്‍ ഇല്ലാതെ വിഷമിക്കുന്നവര്‍ക്കു വീടുകള്‍ ഉടന്‍ നിര്‍മ്മിച്ചു നല്‍കുക ,അതു കേരളം മുഴുവന്‍ വ്യാപിപ്പിക്കുക,വരുന്ന അഞ്ചുവര്‍ഷത്തിനുള്ളിലെങ്കിലും വലിയ ഒരു പദ്ധതിയായി ഉയര്‍ത്തിക്കൊണ്ടു വരിക,കേരളത്തില്‍ വീടില്ലാത്ത ഒരു വ്യക്തിയും ഉണ്ടാകരുത്,എന്ന സങ്കല്പം അമേരിക്കന്‍ മലയാളി പുതു സമൂഹത്തിലും ഉണ്ടാക്കിയെടുക്കുക  എന്ന ഉദ്ദേശത്തോടെയാണ് ഈ വലിയ ജീവകാരുണ്യ പദ്ധതിക്ക്
തുടക്കമിട്ടത്.വികസനം കടന്നുചെന്നിട്ടില്ലാത്ത മലയോര മേഖലയില്‍ വിദ്യാഭ്യാസ രംഗത്തും ഫൊക്കാനാ സഹായവുമായി എത്തുന്നു.കോതമംഗലത്ത് സര്‍ക്കാര്‍ അധീനതയില്‍ പ്രവര്‍ത്തിക്കുന്ന സ്കൂളില്‍ കംപ്യുട്ടര്‍ വല്‍ ക്കരണത്തിനു ഫൊക്കാനാ തുടക്കമിടുന്നു.ഇങ്ങനെ കേരളത്തിലെ ആശരണരായ,ആലംബഹീനരായ ജനവിഭാഗങ്ങള്‍ക്ക് കൈത്തങ്ങാകുകയാണ് ഫൊക്കാനാ.

ഈ ശുഭവളയില്‍ ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കേണ്ടതു ഓരോ അമേരിക്കന്‍ മലയാളിയുടെയും കര്‍ത്തവ്യം ആണന്നു വിശ്വസിക്കുന്നു.അതുകൊണ്ടു മേയ് 27 നു ആലപ്പുഴ ലേക്ക് പാലസ് റിസോര്‍ട്ടില്‍ നടക്കുന്ന കേരളാ കണ്‍ വന്‍ഷനില്‍ നാട്ടിലുള്ള എല്ലാ അമേരിക്കന്‍ മലയാളി സുഹൃത്തുക്കളും ഞങ്ങളുടെ അതിഥിയായി എത്തണമെന്ന് ഒരിക്കല്‍ കൂടി അഭ്യര്‍ത്ഥിക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക