Image

വോട്ടുചെയ്യാതിരുന്നത് തെറ്റു തന്നെയെന്ന് കേജരിവാള്‍

Published on 28 February, 2012
വോട്ടുചെയ്യാതിരുന്നത് തെറ്റു തന്നെയെന്ന് കേജരിവാള്‍
ഗാസിയാബാദ്:ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാന്‍ കഴിയാത്തത് തന്റെ പിഴവാണെന്ന് അന്നാ ഹസാരെ സംഘാംഗം അരവിന്ദ് കേജരിവാള്‍. ഉത്തര്‍പ്രദേശില്‍ ചൊവ്വാഴ്ച നടന്ന ആറാംഘട്ട വോട്ടെടുപ്പില്‍ കേജരിവാള്‍ വോട്ടു ചെയ്യാത്തതിനെതിരെ വിമര്‍ശനമുയര്‍ന്ന പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ വിശദീകരണം. വോട്ടെടുപ്പ് ദിവസം ഗോവയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രചാരണ പരിപാടിയില്‍ പങ്കെടുക്കാനായി പോകാനിരുന്ന കേജരിവാള്‍ മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തതോടെ വോട്ടു ചെയ്യാനായി പോളിംഗ് ബൂത്തിലെത്താന്‍ നിര്‍ബന്ധിതനായിരുന്നു.

എന്നാല്‍ വോട്ടര്‍ പട്ടികയില്‍ പേരില്ലെന്നു കണ്ട് വോട്ടു ചെയ്യാതെ തിരിച്ചു പോയി. വോട്ടെടുപ്പ് ദിവസം മറ്റു പരിപാടികള്‍ നിശ്ചയിച്ചത് തന്റെ പിഴവ് തന്നെയാണെന്ന് കേജരിവാള്‍ പറഞ്ഞു. കേജരിവാളിന്റെ നടപടിയെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിംഗ് രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. അന്നാ ഹസാരെയും കേജരിവാളുമൊന്നും വോട്ടു ചെയ്യാറില്ലെന്നും പറയുന്ന കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കാത്ത ഇവര്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുന്നുണ്‌ടോ എന്ന് വ്യക്തമാക്കണമെന്നും ദിഗ്‌വിജയ് ആവശ്യപ്പെട്ടിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക