Image

സെന്റ് മേരീസില്‍ ആദ്യ കുര്‍ബ്ബാന സ്വീകരണം

സ്റ്റീഫന്‍ ചൊള്ളമ്പേല്‍ Published on 21 May, 2017
സെന്റ് മേരീസില്‍ ആദ്യ കുര്‍ബ്ബാന സ്വീകരണം
ചിക്കാഗോ: മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ ദേവാലയത്തിലെ ഈ വര്‍ഷത്തെ ആഘോഷമായ ആദ്യകുര്‍ബാന സ്വീകരണം മെയ് 28-ാം തീയതി ഞായറാഴ്ച വൈകീട്ട് 3 മണിക്ക് നടത്തപ്പെടും. ഇടവക വികാരി ഫാ.തോമസ് മുളവനാലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടത്തപ്പെടുന്ന ചടങ്ങുകളില്‍ വച്ച് 29 കുട്ടികളുടെ ആഘോഷമായ ആദ്യകുര്‍ബാന സ്വീകരണം നടത്തപ്പെടും. രണ്ടു കുട്ടികളുടെ സൈ്വര്യലേപനകൂദാശയും തദവസരത്തില്‍ നടത്തപ്പെടുന്നതാണ്.

ദേവാലയത്തിലെ ചടങ്ങുകള്‍ക്കുശേഷം നൈല്‍സിലുള്ള വൈറ്റ് ഈഗിള്‍ ബാങ്ക്വറ്റ് ഹാളില്‍ വച്ച് മാതാപിതാക്കളുടെ നേതൃത്വത്തില്‍ വിരുന്നു സല്‍ക്കാരവും ഒരുക്കിയിട്ടുണ്ട്. ചടങ്ങുകള്‍ക്ക് വൈദീകരും സിസ്റ്റേഴ്‌സും മാതാപിതാക്കളുടെ കമ്മറ്റി അംഗങ്ങളും അദ്ധ്യാപകരും പാരീഷ് എക്‌സിക്യൂട്ടീവ് നേതൃത്വം നല്‍കുന്നതാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക