Image

അഞ്ചുവയസുകാരിയെ പിതാവ്‌ ബലാത്സംഗം ചെയ്‌തു: മകനെ രക്ഷിക്കാന്‍ മുത്തശ്ശി കുട്ടിയെ കൊലപ്പെടുത്തി

Published on 22 May, 2017
അഞ്ചുവയസുകാരിയെ പിതാവ്‌ ബലാത്സംഗം ചെയ്‌തു: മകനെ രക്ഷിക്കാന്‍ മുത്തശ്ശി  കുട്ടിയെ കൊലപ്പെടുത്തി


നാസിക്‌: മദ്യ ലഹരിയില്‍ അഞ്ചു വയസ്സുകാരി മകളെ ബലാത്സംഗം ചെയ്‌ത 26കാരനെ രക്ഷിക്കാന്‍ കുട്ടിയെ കൊലപ്പെടുത്തി മുത്തശ്ശി വഴിയരികില്‍ ഉപേക്ഷിച്ചു. മഹാരാഷ്ട്രയിലെ നാസികിലാണ്‌ സംഭവം.

അജ്ഞാതര്‍ അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്‌ത ശേഷം വഴിയരികില്‍ ഉപേക്ഷിച്ചെന്ന പരാതിയില്‍ പൊലീസ്‌ നടത്തിയ അന്വേഷണത്തിലാണ്‌ ക്രൂരത വെളിവായത്‌.

 പൊലീസ്‌ ലൈംഗിക കുറ്റകൃത്യ നിയമപ്രകാരം കേസെടുത്ത്‌ അന്വേഷണം തുടരുകയായിരുന്നു.

ഡോഗ്‌ സ്‌കോഡിന്റെ അന്വേഷണത്തില്‍ പ്രതികള്‍ കുട്ടിയുടെ അച്ഛനും മുത്തശ്ശിയുമാണെന്ന്‌ കണ്ടെത്തുകയായിരുന്നു. ചോദ്യം ചെയ്യലില്‍ നല്‍കിയ പരസ്‌പര വിരുദ്ധമായ മറുപടി കുറ്റവാളികളെ കുടുക്കുകയും ചെയ്‌തു.

പ്രതികളെ അറസ്റ്റുചെയ്‌ത്‌ വിശദമായി ചോദ്യം ചെയ്യുന്നതിനിടെ കുട്ടിയുടെ അച്ഛന്‍ കുറ്റം സമ്മതിക്കുകയും ഇതേത്തുടര്‍ന്ന്‌ പൊലീസിയാളെ അറസ്റ്റു ചെയ്യുകയും ചെയ്‌തു.

വിവാഹച്ചടങ്ങ്‌ കഴിഞ്ഞ്‌ മദ്യ ലഹരിയില്‍ വന്ന അച്ഛന്‍ മകളെ ബലാത്സംഗംം ചെയ്യുകയായിരുന്നുവെന്നും ചെറുമകളെ അബോധാവസ്ഥയില്‍ കണ്ടതിനെ തുടര്‍ന്ന്‌ സത്യം പുറത്തറിയാതിരിക്കാന്‍ മുത്തശ്ശി കുട്ടിയെ കൊന്നതിന്‌ ശേഷം ഇസഡ്‌.പി െ്രെപമറി സ്‌കുളിന്‌ പുറകില്‍ മൃതദേഹം ഉപേക്ഷിക്കുകയായിരുന്നുമാണ്‌ പൊലീസ്‌ ഫറയുന്നത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക