Image

മത്സ്യത്തൊഴിലാളി മരിച്ചതില്‍ ജനരോഷം; നാട്ടുകാരും ബന്ധുക്കളും റോഡ്‌ ഉപരോധിക്കുന്നു

Published on 22 May, 2017
 മത്സ്യത്തൊഴിലാളി മരിച്ചതില്‍ ജനരോഷം; നാട്ടുകാരും ബന്ധുക്കളും റോഡ്‌ ഉപരോധിക്കുന്നു

തിരുവനന്തപുരം:  വിഴിഞ്ഞത്തിന്‌ സമീപം പുല്ലുവിളയില്‍ തെരുവുനായ്‌ക്കളുടെ കടിയേറ്റ്‌ മത്സ്യത്തൊഴിലാളി മരിച്ചതില്‍ പ്രതിഷേധവുമായി നാട്ടുകാര്‍. ഒരു വര്‍ഷത്തിനിടെ രണ്ടാമത്തെ ആളാണ്‌ ഇവിടെ തെരുവുനായയുടെ കടിയേറ്റ്‌ മരിക്കുന്നത്‌. 

ഇതിനെ തുടര്‍ന്നാണ്‌ റോഡ്‌ ഉപരോധിക്കുന്നത്‌ അടക്കമുളള പ്രതിഷേധങ്ങളുമായി നാട്ടുകാരും ഇന്ന്‌ മരണമടഞ്ഞ മത്സ്യത്തൊഴിലാളി ജോസ്‌ക്ലിന്റെ ഭാര്യയും കുട്ടികളും അടക്കമുളളവര്‍ പങ്കെടുക്കുന്നത്‌.

സര്‍ക്കാരിന്റെ അനാസ്ഥയില്‍ പ്രതിഷേധിച്ച്‌ കോണ്‍ഗ്രസ്‌ ഇന്ന്‌ പുല്ലുവിളയില്‍ ഹര്‍ത്താലിന്‌ ആഹ്വാനം ചെയ്‌തു. തെരുവുനായ ശല്യം അതിരൂക്ഷമായ ഇവിടെ കഴിഞ്ഞ വര്‍ഷം നായകളുടെ ആക്രമണത്തില്‍ മരണമടഞ്ഞ ഷീലുവമ്മയുടെ വീടിന്‌ അടുത്താണ്‌ ജോസ്‌ക്ലിനും താമസിക്കുന്നത്‌. 

ഇന്നലെ രാത്രി കടല്‍ത്തീരത്ത്‌ വെച്ചാണ്‌ ജോസ്‌ക്ലിനെ തെരുവുനായകള്‍ വളഞ്ഞിട്ട്‌ ആക്രമിക്കുന്നത്‌. നായകളുടെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ്ബോധരഹിതനായി കിടന്ന ജോസ്‌ക്ലിനെ നാട്ടുകാര്‍ കണ്ടെത്തുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക