Image

കൂടംകുളം: പ്രധാനമന്ത്രിക്കെതിരെ സമരസമിതിയുടെ വക്കീല്‍ നോട്ടീസ്

Published on 28 February, 2012
കൂടംകുളം: പ്രധാനമന്ത്രിക്കെതിരെ സമരസമിതിയുടെ വക്കീല്‍ നോട്ടീസ്
ന്യൂഡല്‍ഹി: പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് കൂടംകുളം സമരസമിതി വക്കീല്‍ നോട്ടീസയച്ചു. സമരത്തിന് അമേരിക്കന്‍ സഹായം ലഭിക്കുന്നുണ്‌ടെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെയാണ് സമരസമിതി കണ്‍വീനര്‍ ഉദയകുമാര്‍ വക്കീല്‍ നോട്ടീസയച്ചത്. 

അതിനിടെ ആണവനിലയത്തിനെതിരായ സമരത്തില്‍ പങ്കെടുത്ത നാലു സംഘടനകള്‍ക്കെതിരെ കേസെടുക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം സിബിഐയ്ക്ക് നിര്‍ദേശം നല്‍കി. വിദേശവിനിമയ ചട്ടം ലംഘിച്ചതിനാണ് കേസ്.

സമരത്തിന് വിദേശ ധനസഹായം ലഭ്യമാകുന്നുവെന്ന ആരോപണത്തില്‍ ജര്‍മന്‍ സ്വദേശി സോണ്‍ടെംഗ് റൈനര്‍ ഹെര്‍മാനെ പോലീസ് ഇന്ന് നാടുകടത്തിയിരുന്നു. സമരസമിതി കണ്‍വീനര്‍ ഉദയകുമാറുമായി ഹെര്‍മാന് അടുത്ത ബന്ധമുണ്‌ടെന്ന് അന്വേഷണത്തില്‍ കണ്‌ടെത്തിയതിനെത്തുടര്‍ന്നാണിതെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ ഹെര്‍മാന്‍ വിനോദ സഞ്ചാരി മാത്രമാണെന്നും നാഗര്‍കോവിലില്‍ ഇടയ്ക്കിടെ വരാറുണ്‌ടെന്നും ഉദയകുമാര്‍ പറഞ്ഞു.

കൂടംകുളം ആണവനിലയത്തിനെതിരായ സമരത്തിന് അമേരിക്കയില്‍ നിന്നും സ്‌കാന്‍ഡിനേവിയന്‍ രാഷ്ട്രങ്ങളില്‍ നിന്നുമുള്ള സന്നദ്ധസംഘടനകളുടെ ധനസഹായം ലഭിക്കുന്നുണ്‌ടെന്ന് പ്രധാനമന്ത്രി 'സയന്‍സ്' മാഗസിന് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക