Image

മോഹന്‍ലാല്‍ ചിത്രത്തിന്‌ ഭീഷണിയുമായി ശശികല

Published on 22 May, 2017
മോഹന്‍ലാല്‍ ചിത്രത്തിന്‌ ഭീഷണിയുമായി ശശികല

മഹാഭാരതം എന്ന പേരില്‍ രണ്ടാമൂഴം എന്ന കൃതി സിനിമയാക്കിയാല്‍ ആ സിനിമ തിയറ്റര്‍ കാണില്ലെന്ന്‌ ഹിന്ദു ഐക്യവേദി അധ്യക്ഷ കെ പി ശശികലയുടെ ഭീഷണി. മഹാഭാരത ചരിത്രത്തെ തലകീഴായി അവതരിപ്പിച്ച കൃതിയാണ്‌ രണ്ടാമൂഴം. ആ പേരില്‍ തന്നെ സിനിമയും മതി. രണ്ടാമൂഴം മഹാഭാരതം എന്ന പേരില്‍ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും ശശികല പറയുന്നു.

വിശ്വാസവുമായി ബന്ധപ്പെട്ടതാണ്‌ മഹാഭാരതം. ചരിത്രത്തെയും വിശ്വാസത്തെയും വികലമാക്കുന്ന കൃതിക്ക്‌ മഹാഭാരതം എന്ന പേര്‌ അംഗീകരിക്കാനാകില്ലെന്നും ശശികല പറയുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക