Image

അനുഭവ സമ്പത്തുമായി എംജിഒസിഎസ്എം/ഒസിവൈഎം അലംനെ സമ്മേളനം

ജോര്‍ജ് തുമ്പയില്‍ Published on 22 May, 2017
അനുഭവ സമ്പത്തുമായി എംജിഒസിഎസ്എം/ഒസിവൈഎം  അലംനെ സമ്മേളനം
ന്യുജഴ്‌സി:  ഹൈസ്‌കൂള്‍കോളജ് പഠനകാലത്ത് ആരാധന, സേവനം, പഠനം എന്നീ മുദ്രവാക്യങ്ങളുമായി ജീവിക്കുകയും അതിനുവേണ്ടി പ്രവര്‍ത്തിക്കുകയും പിന്നീട് അമേരിക്കയില്‍ കുടിയേറിയവരുമായ മലങ്കര ഓര്‍ത്തഡോക്‌സ് സഭാംഗങ്ങള്‍ ഒന്നിച്ചുകൂടി ഓര്‍മ്മകള്‍ അയവിറക്കി. 

വര്‍ഷങ്ങള്‍ക്ക് മുമ്പ് ആര്‍ജ്ജിച്ച അവബോധവും ഉള്‍പ്രേരണയും അത്യുത്സാഹവുമൊക്കെ ജരാനരകള്‍ക്കുമപ്പുറവും തങ്ങളോടൊപ്പമുണ്ടെന്നുള്ള വസ്തുത ജീവിതാനുഭവങ്ങളിലൂടെ അവര്‍ പങ്കുവെച്ചു. എംജിഒസിഎസ്എം/ഒസിവൈഎം അനുഭവ സമ്പത്തുമായി അലംനെ സമ്മേളനം നടന്ന ഡോവര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളിയായിരുന്നു വേദി. മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ക്രിസ്ത്യന്‍ സ്റ്റുഡന്റ്‌സ് മൂവ്‌മെന്റ്/ യുവജനപ്രസ്ഥാനം തുടങ്ങിയ സംഘടനകളുടെ മുന്‍കാല ഭാരവാഹികളുടെ പ്രവര്‍ത്തകരും പങ്കെടുത്ത ചടങ്ങ് ആവേശോജ്വലമായി.

മെയ് 20 ശനിയാഴ്ച നടന്ന സമ്മേളനത്തില്‍ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ വിവിധ ഇടവകകളില്‍ നിന്നുള്ളവര്‍ പങ്കെടുത്തു. സ്റ്റാറ്റന്‍ ഐലന്‍്‌ െസന്റ് ജോര്‍ജ് ഇടവക വികാരി ഫാ. അലക്‌സ് ജോയി ധ്യാന പ്രസംഗം നടത്തി. അലുംനൈ രൂപീകരിക്കുവാന്‍ മുന്‍കൈ എടുത്ത മാത്യു സാമുവല്‍ (സുനില്‍– ആല്‍ബന്‍) പ്രസ്ഥാനത്തിന്റെ മിഷനും വിഷനും വിശദീകരിച്ചു.

എംജിഒസിഎസ്എ/ഒസിവൈഎം ആരംഭം മുതലുള്ള കാര്യങ്ങള്‍ സെക്രട്ടറി മാത്യു സാമുവല്‍ അനുസ്മരിച്ചു. അലുംനൈയുടെ ഉദ്ദേശ ലക്ഷ്യങ്ങളും ഭാവിപരിപാടികളും ജോയിന്റ് സെക്രട്ടറി സജി എം. പോത്തന്‍ വിശദീകരിച്ചു. തോമസ് നീലാര്‍മഠം, ഫാ. ഡോ. രാജു വര്‍ഗീസ്, ഫാ. ജോണ്‍ തോമസ്, ഫിലിപ്പ് തങ്കച്ചന്‍, ജോര്‍ജ് തുമ്പയില്‍, അജിത് വട്ടശ്ശേരില്‍, സൂസന്‍ വര്‍ഗീസ്, ജേക്കബ് ജോസഫ്, ഡോ. സ്‌കറിയാ ഉമ്മന്‍, ജോസ് വിളയില്‍, സുജാ ജോസ്, സുനോജ് തമ്പി എന്നിവര്‍ തങ്ങളുടെ പ്രവര്‍ത്തനാനുഭവങ്ങള്‍ പങ്കുവെച്ചു.
ഡോ. സോഫി വില്‍സണ്‍ എംസിയായി പ്രവര്‍ത്തിച്ചു. ഡോവര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവക വികാരി ഫാ. ഷിബു ഡാനിയേല്‍ സ്വാഗതമാശംസിച്ചു. അജിത് മാത്തന്‍, ജോസ് ജോയി, ഷാജി വില്‍സണ്‍, അജിതാ തമ്പി, ലൈലാ മാത്യൂസ്, മേഴ്‌സി വിളയില്‍, റിനു ചെറിയാന്‍, അനുജാ കുറിയാക്കോസ്, മാര്‍ക്ക് മാത്തന്‍, ദിവ്യാ വിളയില്‍, കുഞ്ഞമ്മ ജോണ്‍ തോമസ്, ജീനാ ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.

അടുത്ത മീറ്റിംഗ് ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ് നടക്കുന്ന കലഹാരി കണ്‍വന്‍ഷന്‍ സെന്ററില്‍ കോണ്‍ഫറന്‍സിനോടനുബന്ധിച്ച് നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. മലങ്ക ഓര്‍ത്തഡോക്‌സ് സഭയിലെ വിദ്യാര്‍ഥി പ്രസ്ഥാനവുമായി 1908 ലാണ് എംജിഒസിഎസ്എം സ്ഥാപിതമായത്. യുവജന പ്രസ്ഥാനം 1937 ലും.
അനുഭവ സമ്പത്തുമായി എംജിഒസിഎസ്എം/ഒസിവൈഎം  അലംനെ സമ്മേളനം അനുഭവ സമ്പത്തുമായി എംജിഒസിഎസ്എം/ഒസിവൈഎം  അലംനെ സമ്മേളനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക