Image

ഭാഷക്കൊരു ഡോളര്‍ പുരസ്‌കാരം ഡോ. സന്ധ്യ എ.എസിനു

Published on 22 May, 2017
ഭാഷക്കൊരു ഡോളര്‍ പുരസ്‌കാരം ഡോ. സന്ധ്യ എ.എസിനു
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വകലാശാലകളിലെ മലയാളത്തിലെ ഏറ്റവും മികച്ച പിഎച്ച്ഡി പ്രബന്ധത്തിനു കേരള സര്‍വകലാശാല അമേരിക്കന്‍ മലയാളി സംഘടനകളുടെ ഫെഡറേഷനായ ഫൊക്കാനയുമായി ചേര്‍ന്ന് നല്‍കുന്ന ഭാഷയ്‌ക്കൊരു ഡോളര്‍ പുരസ്‌കാരം മെയ് 23 നു ന് മുന്നിന് തിരുവനന്തപുരം പ്രസ് ക്ലബ് ഹാളില്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് നല്കും. 

നിരൂപകയും എഴുത്തുകാരിയുമായ സന്ധ്യ എ സിനാണ് ഭാഷയ്ക്കൊരു ഡോളര്‍ പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. 

50,000 രൂപയും പ്രശസ്തി പത്രവുമടങ്ങിയ പുരസ്‌കാരം 2007ലാണ് കേരള സര്‍വകലാശാല ഏര്‍പ്പെടുത്തിയത്. 

പുരസ്‌കാരത്തിന് അര്‍ഹമായ പ്രബന്ധം കേരള സര്‍വകലാശാല പ്രസിദ്ധീകരിക്കും. അവാര്‍ഡിനും പ്രസിദ്ധീകരണത്തിനുമുളള തുക നല്‍കുന്നത് ഫൊക്കാനയാണ്.

എഴുത്തച്ഛന്‍ പുരസ്‌കാരത്തിന് ശേഷം മതിപ്പുള്ള അവാര്‍ഡാണ് ഫൊക്കാനയും കേരളാസര്‍വകലാശാലയും ചേര്‍ന്ന് നല്‍കുന്ന ഭാഷയ്ക്കൊരു ഡോളര്‍ പുരസ്‌കാരം .

'ഫോക് ലോര്‍ ഘടകങ്ങള്‍ നോവലില്‍ - എസ്.കെ.പൊറ്റക്കാട് , വൈക്കം മുഹമ്മദ് ബഷീര്‍, കോവിലന്‍ എന്നിവരുടെനോവലുകളെ ആസ്പദമാക്കിയുള്ള പഠനം' എന്നപ്രബന്ധമാണ് അവാര്‍ഡിനര്‍ഹമായത്. ഡോ. എം.എസ്. സുചിത്രയാണ് ഗവേഷണത്തിന് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കിയത്. കേരള സര്‍വകലാശാലയില്‍ നിന്നാണ് പി.എച്ച്.ഡി. ലഭിച്ചത്. സാമൂഹിക പ്രസക്തി, ഗവേഷണരീതീശാസ്ത്രം, അക്കാദമിക പ്രാധാന്യം, ഉള്ളടക്കത്തിന്റെ നിലവാരം, വൈജ്ഞാനിക സംഭാവന എീ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ 2015-ല്‍ തയ്യാറാക്കിയ 14 മലയാളം പി.എച്ച്.ഡി. തീസിസുകള്‍ പരിശോധിച്ചതില്‍ നിന്നാണ്ഡോ.സന്ധ്യ.എ.എസ്-ന്റെ പ്രബന്ധം തെരഞ്ഞെടുത്തത്.

നാശോന്മുഖമായ അവസ്ഥയില്‍ നിന്ന് ഭാഷയേയും സംസ്‌കാരത്തേയും സംരക്ഷിക്കുക എന്നത് ഇനിയും മാനവികത നഷ്ട്ടപെട്ടിട്ടില്ലാത്ത സമൂഹത്തിന്റെ കടമയാണെന്ന ബോധം ഉള്‍ക്കൊണ്ടാണ് ഫോക്കാനാ ഭാഷയ്‌ക്കൊരു ഡോളര്‍ പദ്ധതിക്ക് തുടക്കം കുറിച്ചത്.

ഉപരി പഠനം തിരഞ്ഞെടുക്കുന്‌പോള്‍ എംഎ മലയാളത്തിനു ചേരുന്നവരുടെ എണ്ണം കുറവായിരുന്ന സമയത്താണ് ഫോക്കാന ഭാഷയ്‌ക്കൊരു ഡോളര്‍ പദ്ധതി ആരംഭിക്കുന്നത്. കേരളത്തിലെ എല്ലാ യൂണിവേഴ്‌സിറ്റികളിലെയും എംഎ മലയാളത്തിനു ചേര്‍ന്ന് ഒന്നാം റാങ്ക് വാങ്ങുന്ന കുട്ടികള്‍ക്ക് പതിനായിരം രൂപ വീതം അടങ്ങുന്ന അവാര്‍ഡായിരുന്നു ഭാഷയ്‌ക്കൊരു ഡോളറിന്റെ ആദ്യ രൂപം. നിരവധി വര്‍ഷങ്ങളിലായി നൂറുകണക്കിന് കുട്ടികള്‍ ഈ പുരസ്‌കാരത്തിന്റെ ഗുണഭോക്താക്കളായിട്ടുണ്ട്. എന്നാല്‍ മലയാളത്തിലെ മികച്ച ഗവേഷണ പ്രബദ്ധത്തിനു അന്‍പതിനായിരം രൂപ അടങ്ങുന്ന പുരസ്‌കാരം കേരള യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ച് ഒരു സര്‍ക്കാര്‍ സംവിധാനം ഒരു പ്രവാസി സംഘടനയ്ക്ക് വേണ്ടി ഏറ്റെടുത്തു ചെയ്യുന്നത് കേരളത്തില്‍ ആദ്യമായിട്ടാണ് എന്ന് ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ പറഞ്ഞു.

അമേരിക്കയിലെ ഫൊക്കാനയുടെ കണ്‍വന്‍ഷന്‍ വേദികളില്‍ തയാറാക്കി വയ്ക്കുന്ന ഭാഷയ്‌ക്കൊരു ഡോളര്‍ ബോക്‌സില്‍ നിക്ഷേപിക്കുന്ന മലയാളികളുടെ നിക്ഷേപമാണ് അവാര്‍ഡിനായി വിനിയോഗിക്കുക.

നാളെ വൈകിട്ട് നാലിന് തിരുവനന്തപുരം പ്രസ്‌ക്ലബില്‍ നടക്കുന്ന ചടങ്ങില്‍ കേരള യൂണിവേഴ്‌സിറ്റി പ്രൊ വൈസ് ചാന്‍സലര്‍ ഡോ: എന്‍ വീരമണികണ്ഠന്‍ അധ്യക്ഷത വഹിക്കും. മലയാളത്തിന്റെ പ്രിയ കവയത്രി സുഗതകുമാരി മുഖ്യാതിഥി ആയിരിക്കും. അഡ്വ.കെ.ഇ്. ബാബുജാന്‍, കെ എസ ഗോപകുമാര്‍, അഡ്വ.എ എ റഹിം (സിന്‍ഡിക്കേറ്റ് അംഗങ്ങള്‍)ഫൊക്കാന പ്രസിഡഡ് തമ്പി ചാക്കോ, ജനറല്‍ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, കേരളാ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ പോള്‍ കറുകപ്പിള്ളില്‍ , മുന്‍ പ്രസിഡന്റ് ഡോ:എം അനിരുദ്ധന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. കേരളാ സര്‍വകലാശാല രജിസ്ട്രാര്‍ ഡോക്ടര്‍ എം.ജയപ്രകാശ് സ്വാഗതവും ഫൊക്കാന ട്രസ്റ്റിബോര്‍ഡ് ചെയര്‍മാന്‍ ജോര്‍ജി വര്‍ഗീസ് നന്ദിയും അറിയിക്കും 

ഫൊക്കാന എക്‌സികുട്ടീവ് വൈസ് പ്രസിഡന്റ് ജോയ് ഇട്ടന്‍, ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പോള്‍ കറുകപ്പിള്ളില്‍, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ മാധവന്‍ നായര്‍, സുധ കര്‍ത്താ, മാമന്‍ സി ജേക്കബ്, ഏബ്രഹാം കളത്തില്‍, സണ്ണി മറ്റമന, ജോര്‍ജ് ഓലിക്കല്‍ അലക്‌സ് മാത്യു ,ശ്രീകുമാര്‍ ഉണ്ണിത്താന്‍ എന്നിവര്‍ പങ്കെടുക്കും

ഫൊക്കാനയുടെ എല്ലാ അഭ്യുദയ കാംഷികളെയും ഭാഷയ്ക്കൊരു ഡോളര്‍ ചടങ്ങിലേക്ക് സാദരം ക്ഷണിക്കുന്നതായി ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ജോര്‍ജി വര്‍ഗീസ് അറിയിച്ചു .

ഫൊക്കാനയുടെ പുരസ്‌കാരം നേടിയ സന്ധ്യ എ എസിനെ ഹൃദയം നിറഞ്ഞു അഭിനന്ദിക്കുന്നതായി ജോര്‍ജി വര്‍ഗീസ് പറഞ്ഞു. ഫൊക്കാനയുടെ മലയാള ഭാഷയോടുള്ള കടപ്പാടിന്റെ ആകെ തുകയാണ് ഭാഷയ്ക്കൊരു ഡോളര്‍ .കേരളത്തിലെ മറ്റു യൂണിവേഴ്‌സിറ്റികളില്‍ കൂടി ഈ പദ്ധതി വ്യാപിപ്പിക്കണം എന്നാണ് വ്യക്തിപരമായി എന്റെ ആഗ്രഹം .ഫൊക്കാനയുടെ ജനറല്‍ ബോഡി തീരുമാനം എടുക്കുകയും അമേരിക്കന്‍ മലയാളികളുടെ സഹായ സഹകരണവും കുടി ഉണ്ടായാല്‍ ഭാഷയ്ക്കൊരു ഡോളര്‍ പുരസ്‌കാരം ലോകത്തിനു തന്നെ മാതൃക ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു
ഭാഷക്കൊരു ഡോളര്‍ പുരസ്‌കാരം ഡോ. സന്ധ്യ എ.എസിനു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക