Image

സൗദിയില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ ഏറെ സുരക്ഷിതര്‍: ഉമ്മന്‍ ചാണ്ടി

Published on 22 May, 2017
സൗദിയില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ ഏറെ സുരക്ഷിതര്‍: ഉമ്മന്‍ ചാണ്ടി

      റിയാദ്: സൗദിയില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ സ്ഥിതി ഏറെ സുരക്ഷിതമാണെന്നും ഇപ്പോഴും വിദേശികള്‍ക്ക് വളരെയധികം ജോലി സാധ്യതയുള്ള സൗദിയില്‍ മലയാളികളടക്കമുള്ള ഇന്ത്യക്കാര്‍ക്ക് ഇനിയും വര്‍ഷങ്ങളോളം പിടിച്ചു നില്ക്കാന്‍ സാധിക്കുമെന്നും മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടി പറഞ്ഞു. സൗദി ഗവണ്മെന്റ് പ്രഖ്യാപിച്ച പൊതുമാപ്പിന്റെ സേവനം പരമാവധി ഇന്ത്യക്കാര്‍ക്ക് പ്രയോജനപെടുത്തുന്നതിനു വേണ്ടി ഇന്ത്യക്കാര്‍ക്ക് മാത്രമായി പ്രത്യക കേന്ദ്രം തുറക്കുവാന്‍ സൗദി ഗവണ്‍മെന്റ് തയ്യാറായത് അഭിനന്ദനാര്‍ഹമാണ്. തങ്ങളുടേതല്ലാത്ത കാരണങ്ങളാല്‍ പ്രവാസ ലോകത്ത് നിയമ ലംഘകരായി മാറിയ ആയിരകണക്കിന് പ്രവാസികള്‍ക്ക് ഇത് പ്രയോജനപ്പെടുത്താന്‍ സാധിക്കും. എല്ലാവരും ഈ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

ഇന്ത്യയില്‍ ഒരു മതനിരപേക്ഷ സഖ്യത്തിനുള്ള ശ്രമത്തിലാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്. കഴിയാവുന്ന എല്ലാ മതേതര കക്ഷികളെയും ഒരുമിച്ചു നിര്‍ത്തി 2019 ലെ തിരഞ്ഞടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ചുവരാന്‍ സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സൗദിയില്‍ ത്രിദിന സന്ദര്‍ശനത്തിനായി എത്തിയ അദ്ദേഹം ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മറ്റി ഒരുക്കിയ സമ്മേളനത്തില്‍ മുഖ്യാതിഥിയായി സംസാരിക്കുകയിരുന്നു. 

ഒഐസിസി സെന്‍ട്രല്‍ കമ്മറ്റി റിയാദില്‍ നടത്തുന്ന സേവനങ്ങളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ശ്ലാഘനീയമാണെന്നും സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് മുന്‍ പ്രവാസികാര്യ മന്ത്രിയും എം.എല്‍.എയുമായ കെ.സി. ജോസഫ് പറഞ്ഞു. ഒഐസിസി പ്രവാസ ലോകത്തു മാത്രമല്ല നാട്ടിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. കേരളത്തിലെ കോണ്‍ഗ്രസിന്റെ ഒരു അഭിവാജ്യ ഘടകമാണ് ഒഐസിസിയെന്നു അദ്ദേഹം പറഞ്ഞു. സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് കുഞ്ഞി കുന്പള അദ്ധ്യക്ഷത വഹിച്ചു. സജി കായംകുളം ആമുഖ പ്രസംഗം നടത്തി. 
||
സെന്‍ട്രല്‍ കമ്മറ്റി ജന.സെക്രട്ടറി അബ്ദുല്ല വല്ലാഞ്ചിറ, കെ.എം.സി.സി. ജന. സെക്രട്ടറി മൊയ്തീന്‍ കോയ എന്നിവര്‍ ആശംസ പ്രസംഗം നടത്തി. മുഖ്യാതിഥിക്കുള്ള സെന്‍ട്രല്‍ ഉപഹാരം ഗ്ലോബല്‍ കമ്മറ്റി സെക്രട്ടറി റസാഖ് പൂക്കോട്ടുംപാടം ഉമ്മന്‍ ചാണ്ടിക്ക് നല്‍കി. കെ.സി.ജോസഫ് എം.എല്‍.എക്കുള്ള ഉപഹാരം സെന്‍ട്രല്‍ കമ്മറ്റി ട്രഷറര്‍ നവാസ് വെള്ളിമാടുകുന്ന് നല്‍കി. ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മറ്റി റിയാദിലെ പ്രവാസികള്‍ക്കായി നടപ്പാക്കുന്ന സുരക്ഷാ പദ്ധതിയായ സുരക്ഷയും കരുതലും പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം ഉമ്മന്‍ചണ്ടി സെന്‍ട്രല്‍ കമ്മറ്റി വൈസ് പ്രസിഡന്റ് രഘുനാഥ് പറശ്ശിനിക്കടവിന് കൂപ്പണ്‍ നല്‍കി ആദരിച്ചു. സെന്‍ട്രല്‍ കമ്മറ്റി ജീവകാരുണ്യ കണ്‍വീനര്‍ സജ്ജാദ് ഖാന്‍, മുഹമ്മദലി കൂടാളി, അബ്ദുല്‍ അസീസ് കോഴിക്കോട് എന്നിവര്‍ ഉമ്മന്‍ചാണ്ടിയെ ഷാളണിയിച്ചു. 

നാഷണല്‍ കമ്മറ്റി പ്രസിഡണ്ട് പി.എം. നജീബ്, ഗ്ലോബല്‍ ട്രഷറര്‍ മജീദ് ചിങ്ങോലി, നാഷണല്‍ കമ്മറ്റി ഭാരവാഹികളായ ഇസ്മായില്‍ എരുമേലി, ഷാജി സോണ, ജലാല്‍ മൈനാഗപ്പള്ളി, സെന്‍ട്രല്‍ കമ്മറ്റി ഭാരവാഹികളായ സലിം കളക്കര, മുഹമ്മദലി മണ്ണാര്‍ക്കാട്, പ്രമോദ് പൂപ്പാല, ഷാനവാസ് മുനന്പത് , ഷഫീഖ് കിനാലൂര്‍, ബാസ്റ്റിന്‍ ജോര്‍ജ്, സമീര്‍ ചാരമൂട്, സാമുവല്‍ റാന്നി, ഗ്ലോബല്‍ കമ്മറ്റി അംഗങ്ങളായ നൗഫല്‍ പാലക്കാടന്‍, ശിഹാബ് കൊട്ടുകാട് , അസ്‌കര്‍ കണ്ണൂര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. മുസ്തഫ പാണ്ടിക്കാടിന്റെയും ജോര്‍ജു കുട്ടിയുടെയും നേത്രത്വത്തിലുള്ള സേവാദള്‍ വളണ്ടീയര്‍മാരെ ഉമ്മന്‍ ചാണ്ടി പ്രത്യേകം പ്രശംസിച്ചു. വിവിധ ജില്ലാ കമ്മറ്റികളുടെ പ്രസിഡന്റുമാരായ സജീര്‍ പൂന്തുറ, ബാലു കുട്ടന്‍, സുഗതന്‍ നൂറനാട്, സലാം ഇടുക്കി, കെ.കെ. തോമസ്, ജമാല്‍ ചോറ്റി, ശുകൂര്‍ ആലുവ, ബെന്നി വാടാനപ്പള്ളി, ഫൈസല്‍ പാലക്കാട്, ജിഫിന്‍ അരീക്കോട്, മോഹന്‍ദാസ് വടകര, ഹാഷിം കണ്ണൂര്‍, ഉമ്മര്‍ കാസര്‍ഗോഡ്, എന്‍.ആര്‍.കെ. ചെയര്‍മാന്‍ അഷറഫ് വടക്കേവിള തുടങ്ങിയവര്‍ ഉമ്മന്‍ ചാണ്ടിയെ ഷാള്‍ അണിയിച്ചു. 

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക