Image

പയ്യന്നൂര്‍ ബിജു വധം : പ്രധാന കൊലയാളി പിടിയില്‍

Published on 22 May, 2017
പയ്യന്നൂര്‍ ബിജു വധം : പ്രധാന കൊലയാളി പിടിയില്‍

കണ്ണൂര്‍ : രാമന്തളിയില്‍ ആര്‍.എസ്‌.എസ്‌ മണ്ഡല്‍ കാര്യവാഹ്‌ ചൂരക്കാട്ട്‌ ബിജുവിനെ കഴുത്തറുത്ത്‌ കൊലപ്പെടുത്തിയ കേസില്‍ പ്രധാന കൊലയാളി പിടിയില്‍ . ഡിവൈഎഫ്‌ഐ നേതാവ്‌ രാമന്തളി അനൂപാണ്‌  ഇന്നലെ രാത്രിയോടെ അറസ്റ്റിലായത്‌ . സിപിഎം നേതാക്കള്‍ ഇടപെട്ട്‌ പോലീസില്‍ കീഴടക്കുകയായിരുന്നെന്നാണ്‌ സൂചന.

പയ്യന്നൂരില്‍ കുന്നെരുവിലെ ഗുണ്ടാ നേതാവും സിപിഎം പ്രവര്‍ത്തകനുമായ ധനരാജന്‍ കൊല്ലപ്പെട്ട കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടയാളാണ്‌ ബിജു. സിപിഎം നേതൃത്വം ഇടപെട്ട്‌ പോലീസിനെ സ്വാധീനിച്ച്‌ ഗൂഢാലോചനക്കുറ്റം ചുമത്തിയായിരുന്നു ബിജുവിനെ കേസില്‍ പെടുത്തിയത്‌ .

 പ്രദേശത്ത്‌ ജനകീയനായിരുന്ന ബിജുവിനെ കൊലപ്പെടുത്താന്‍ സിപിഎം കൊലയാളി സംഘങ്ങള്‍ നേരത്തെ തീരുമാനിച്ചിരുന്നു .അതിന്റെ ഭാഗമായാണ്‌ ബിജുവിനെ ധനരാജിന്റെ കേസില്‍ ഉള്‍പ്പെടുത്തിയത്‌ .

അനൂപടക്കമുള്ള ഏഴു പേരാണ്‌ കൊല നടത്തിയതെന്ന്‌ നേരത്തെ പോലീസ്‌ വ്യക്തമാക്കിയിരുന്നു . ഇനി ഒരാള്‍ കൂടിയാണ്‌ കേസില്‍ പിടികൂടാനുള്ളത്‌. രാമന്തളി കുന്നരുവില്‍ സത്യന്‍ , കക്കംപാറ ജിതിന്‍ , കക്കംപാറ റിനേഷ്‌ , രാമന്തളി ജ്യോതിഷ്‌ തുടങ്ങിയവരെ നേരത്തെ അറസ്റ്റ്‌ ചെയ്‌തിരുന്നു. അതേസമയം കൊലപാതകത്തില്‍ പങ്കെടുത്ത പ്രതീഷ്‌ വിദേശത്തേക്ക്‌ കടന്നതായാണ്‌ റിപ്പോര്‍ട്ട്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക