Image

ഇന്ത്യന്‍ ഹോക്കി ടീമിന് സഹാറയുടെ ഒരു കോടി രൂപ പാരിതോഷികം

Published on 28 February, 2012
ഇന്ത്യന്‍ ഹോക്കി ടീമിന് സഹാറയുടെ ഒരു കോടി രൂപ പാരിതോഷികം
ന്യൂഡല്‍ഹി: ഒളിംപിക്‌സിന് യോഗ്യത നേടിയ ഇന്ത്യന്‍ പുരുഷ ഹോക്കി ടീമിന് സ്‌പോണ്‍സര്‍മാരായ സഹാറ ഗ്രൂപ്പ് 1.12 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചു. പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് അവാര്‍ഡ് നേടിയ സര്‍ദാര്‍ സിംഗ്, ടൂര്‍ണമെന്റിലെ ടോപ് സ്‌കോറര്‍ സന്ദീപ് സിംഗ് എന്നിവര്‍ക്ക് പതിനൊന്ന് ലക്ഷം രൂപ വീതവും മറ്റു കളിക്കാര്‍ക്ക് അഞ്ചു ലക്ഷം രൂപ വീതവുമാണ് പാരിതോഷികമായി നല്‍കുക. 

സപ്പോര്‍ട്ട് സ്റ്റാഫിന് ഒരു ലക്ഷം രൂപയും പാരിതോഷികമായി ലഭിക്കും. ഇന്ത്യന്‍ ഹോക്കി ടീമുമായി സഹകരിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്‌ടെന്ന് സഹാറ ചെയര്‍മാന്‍ സുബ്രതോ റോയ് പറഞ്ഞു. അടുത്തിടെയാണ് സഹാറ ഗ്രൂപ്പ് ഇന്ത്യന്‍ ഹോക്കി ടീമുമായുള്ള സ്‌പോണ്‍സര്‍ഷിപ്പ് കരാര്‍ പുതുക്കിയത്. 

പഴയ കരാറില്‍ നിന്ന് 170 ശതമാനം അധിക തുകയ്ക്കാണ് സഹാറ ഹോക്കി ടീമിന്റെ സ്‌പോണ്‍സര്‍ഷിപ്പ് കരാര്‍ പുതുക്കിയത്. നേരത്തെ മധ്യപ്രദേശ്, ഹരിയാന സംസ്ഥാന സര്‍ക്കാരുകളും ഹോക്കി ഇന്ത്യയും ലളിത് ഗ്രൂപ്പ് ഹോട്ടലും ടീമിന് പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക