Image

രണ്ടര ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ക്ക്‌ സൗജന്യയൂണിഫോം, സൗജന്യ ഇന്‍ഷുറന്‍സ്‌ പദ്ധതി

Published on 22 May, 2017
രണ്ടര ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ക്ക്‌ സൗജന്യയൂണിഫോം, സൗജന്യ ഇന്‍ഷുറന്‍സ്‌ പദ്ധതി



തിരുവനന്തപുരം: സംസ്ഥാനത്തെ എല്‍പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള സൗജന്യ കൈത്തറി സ്‌കൂള്‍ യൂണിഫോം പദ്ധതിയുടെ ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക്‌ രണ്ടുജോടി യൂണിഫോം ആണ്‌ ഇത്തവണ വിതരണം ചെയ്യുക.

രണ്ടര ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ക്ക്‌ പദ്ധതിയുടെ നേരിട്ടുള്ള പ്രയോജനം ലഭിക്കും. അടുത്ത വര്‍ഷം ഒന്നു മുതല്‍ എട്ടുവരെ ക്ലാസുകളിലെ ഇരുപത്തിയഞ്ച്‌ ലക്ഷത്തോളം വരുന്ന വിദ്യാര്‍ത്ഥികള്‍ക്കും കൈത്തറി യൂണിഫോം ലഭ്യമാക്കിത്തുടങ്ങുമെന്ന്‌ മുഖ്യമന്ത്രി ഫെയ്‌സ്‌ബുക്കിലൂടെ അറിയിച്ചു.

പൊതുവിദ്യാഭ്യാസ മേഖലയെ ആധുനികവല്‍ക്കരിക്കാനും സംരക്ഷിക്കാനുമായാണ്‌ പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം നടപ്പിലാക്കുന്നതെന്ന്‌ പിണറായി പറഞ്ഞു. ഒരു നിയോജകമണ്ഡലത്തില്‍ കുറഞ്ഞത്‌ ഒരു സ്‌കൂളെങ്കിലും അന്താരാഷ്ട്ര നിലവാരത്തിലേക്ക്‌ ഉയര്‍ത്താമെന്നാണ്‌ കരുതുന്നത്‌. സംസ്ഥാനത്തെ നാലായിരത്തോളം ക്ലാസുമുറികള്‍ ഇതിന്റെ ഭാഗമായി ഹൈടെക്‌ ആകും.

സംസ്ഥാനത്തെ ഒന്നു മുതല്‍ പത്തു വരെ ക്ലാസുകളിലെ എല്ലാ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യ ഇന്‍ഷുറന്‍സ്‌ പദ്ധതി പ്രാബല്യത്തില്‍ വരികയാണെന്നും മുഖ്യമന്ത്രി അറിയിച്ചു്‌. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക