Image

കരിയറിലെ ഏറ്റവും മികച്ച ഏകദിന വിജയങ്ങളിലൊന്നെന്ന് ധോണി

Published on 28 February, 2012
കരിയറിലെ ഏറ്റവും മികച്ച ഏകദിന വിജയങ്ങളിലൊന്നെന്ന് ധോണി
ഹൊബാര്‍ട്ട്: ത്രിരാഷ്ട്ര പരമ്പരയിലെ നിര്‍ണായക മത്സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ നേടിയ വിജയം തന്റെ കരിയറിലെ ഏറ്റവും മികച്ച ഏകദിന വിജയങ്ങളിലൊന്നാണെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ മഹേന്ദ്ര സിംഗ് ധോണി. ഓപ്പണര്‍മാരായ സച്ചിന്‍ തെണ്ടുല്‍ക്കറും വീരേന്ദര്‍ സേവാഗും ചേര്‍ന്ന് നല്‍കിയ തുടക്കമാണ് ശ്രീലങ്ക ഉയര്‍ത്തിയ വലിയ വിജയലക്ഷ്യം പിന്തുടരുന്നതില്‍ നിര്‍ണായകമായതെന്നും ധോണി പറഞ്ഞു. 

ടോസ് നേടിയപ്പോള്‍ ശ്രീലങ്കയെ 250-270 റണ്‍സില്‍ ഒതുക്കാമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ അവര്‍ 320 റണ്‍സ് അടിച്ചുകൂട്ടിയത് ദഹിക്കാന്‍ അല്‍പം ബുദ്ധിമുട്ടുള്ള കാര്യമായിരുന്നുവെന്നും ധോണി പറഞ്ഞു.

ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം ഓസ്‌ട്രേലിയ-ശ്രീലങ്ക മത്സരത്തെ ആശ്രയിച്ചിരിക്കുമെന്നതിനാല്‍ അടുത്ത ഏതാനും ദിവസം കുറച്ചു ഷോപ്പിംഗും പരിശീലനവുമായി ചെലവഴിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും ധോണി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക