ഹോളിവുഡിലേക്ക് ചേക്കേറിയ ബോളിവുഡ് താരറാണി പ്രിയങ്ക ചോപ്ര
ചലച്ചിത്ര നിര്‍മാതാവാകുന്നു. സിക്കിം സംസ്ഥാനത്തില്‍ ഒരുങ്ങുന്ന കുട്ടികളുടെ
ചിത്രമാണ് നിര്‍മിക്കുന്നത്. പ്രിയങ്കയും അമ്മ മധുചോപ്രയും ഉള്‍പ്പെട്ട
പര്‍പ്പിള്‍ പെബിള്‍ പിക്ചേഴ്സ് എന്ന കമ്പനിയാണ് 'പഹുന' എന്ന് പേരിട്ട ചിത്രം
നിര്‍മിക്കുന്നത്.
സിനിമയുടെ ആദ്യ പോസ്റ്റര്‍ കാന്‍ ചലച്ചിത്രമേളയില്‍ മധുചോപ്ര
പ്രകാശനം ചെയ്തു. തിരക്കുകാരണം പ്രിയങ്ക മേളയില്‍ പങ്കെടുക്കുന്നില്ല. പാഖി എ
ടൈറേവാല സംവിധാനം ചെയ്യുന്ന ചിത്രം ടൊറണ്ടോ ചലച്ചിത്രമേളയില്‍ കന്നി പ്രദര്‍ശനം
നടത്തിയേക്കും. അച്ഛനമ്മമാരില്‍നിന്ന് വേര്‍പെട്ടുപോയ മൂന്ന് നേപ്പാളി
കുട്ടികളുടെ കഥയാണ് ചിത്രം പറയുന്നത്.