Image

പമ്പാനദിയുടെ ഗതി തിരിച്ചുവിട്ടാല്‍ മധ്യകേരളം ഊഷരഭൂമിയാവും: പ്രേമചന്ദ്രന്‍

Published on 28 February, 2012
പമ്പാനദിയുടെ ഗതി തിരിച്ചുവിട്ടാല്‍ മധ്യകേരളം ഊഷരഭൂമിയാവും: പ്രേമചന്ദ്രന്‍
തിരുവനന്തപുരം: നദീസംയോജന പദ്ധതി നടപ്പാക്കാനായി പമ്പാനദിയുടെ ഗതി തിരിച്ചുവിട്ടാല്‍ മധ്യകേരളം ഊഷരഭൂമിയാകുമെന്നും കുട്ടനാട്ടിലെ ആവാസവ്യവസ്ഥ തകരുമെന്നും മുന്‍മന്ത്രി എന്‍.കെ. പ്രേമചന്ദ്രന്‍.പമ്പാനദി തമിഴ്‌നാട്ടിലേക്കു തിരിച്ചുവിട്ടാല്‍ ശബരിമല, അച്ചന്‍കോവില്‍, കുട്ടനാട് ഉള്‍പ്പെടുന്ന മേഖലയുടെയാകെ പാരിസ്ഥിതിക സന്തുലിതാവസ്ഥയും ആവാസ വ്യവസ്ഥയും തകരുമെന്നു ശാസ്ത്രീയ പഠനങ്ങളില്‍ വ്യക്തമായിട്ടുണ്ട്.

നദീസംയോജനം സംബന്ധിച്ചു സുപ്രീംകോടതിയില്‍ നടന്ന കേസ് വാദിക്കുന്നതില്‍ ഗുരുതരമായ അലംഭാവം ഉണ്ടായതിനെക്കുറിച്ചു സമഗ്രമായ അന്വേഷണം നടത്തണം. 
ഈ കേസില്‍ കേരളത്തിനുവേണ്ടി 2011 ജനുവരി ആറിനു ഹാജരായതു ഹരിഷ് സാല്‍വേയുടെ നേതൃത്വത്തിലുള്ള സീനിയര്‍ അഭിഭാഷകരാണ്. അന്തിമവാദം നടന്നപ്പോള്‍, നിയമിച്ച സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ മാത്രമാണു ഹാജരായത്. സീനിയര്‍ അഭിഭാഷകനെപ്പോലും കേരളത്തിനുവേണ്ടി നിയോഗിക്കാന്‍ സംസ്ഥാന സര്‍ക്കാരിനായില്ലെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക