Image

ജനനേന്ദ്രിയം തുന്നിച്ചേര്‍ത്തുവെങ്കിലും അത് വിജയമായില്ല

Published on 23 May, 2017
ജനനേന്ദ്രിയം തുന്നിച്ചേര്‍ത്തുവെങ്കിലും അത്  വിജയമായില്ല

തിരുവനന്തപുരം: ഗംഗേശാനന്ദ തീര്‍ഥപാദരുടെ (ശ്രീഹരി–54) ഛേദിക്കപ്പെട്ട ജനനേന്ദ്രിയം തുന്നിച്ചേര്‍ത്തുവെങ്കിലും അത്  വിജയമായില്ല.

ജനനേന്ദ്രിയം ഛേദിച്ച് അരമണിക്കൂര്‍ കഴിഞ്ഞാണു ഗംഗേശാനന്ദയെ ആശുപത്രിയില്‍ എത്തിച്ചത്. അറ്റുപോയ ജനനേന്ദ്രിയവും  കൊണ്ടുവന്നു. സമയം വൈകിയതിനാല്‍ അറ്റുപോയ ഭാഗത്തെ രക്തം പൂര്‍ണമായി വാര്‍ന്നുപോയി. ഞരമ്പുകളുടെ ചലനശേഷിയും ഏതാണ്ടു നിലച്ചിരുന്നു. എന്നിട്ടും ഡോക്ടര്‍മാര്‍ അതു തുന്നിച്ചേര്‍ന്നു.

പരിശോധനകളിലാണു തുന്നിച്ചേര്‍ത്ത ഭാഗം സജീവമാകുന്നില്ലെന്നു കണ്ടെത്തിയത്. ഇനി അതിനുള്ള സാധ്യത കുറവാണ്. പഴുപ്പോ മറ്റോ ഉണ്ടായാല്‍ അത് ഉപേക്ഷിക്കേണ്ടിവരും. 

രോഗംവന്നു ജനനേന്ദ്രിയം നീക്കം ചെയ്താല്‍ വൃഷ്ണസഞ്ചിയും ശസ്ത്രക്രിയ ചെയ്തു നീക്കാറുണ്ട്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക