Image

മലയാളി ജര്‍മന്‍ കുടുംബസംഗമം

Published on 23 May, 2017
മലയാളി ജര്‍മന്‍ കുടുംബസംഗമം
  കാള്‍സ്‌റൂ: ബാഡന്‍ വുര്‍ട്ടംബര്‍ഗ് മലയാളി ജര്‍മന്‍ അസോസിയേഷന്റെ (മലയാളി ഡോയ്റ്റ്ഷസ് ട്രെഫന്‍, ബാഡന്‍ വുര്‍ട്ടംബര്‍ഗ ആഭിമുഖ്യത്തില്‍ ആണ്ടുതോറും നടത്തിവരുന്ന മലയാളി ജര്‍മന്‍ കുടുംബ സംഗമത്തിന് കാള്‍സ്‌റൂവിലെ തോമസ് ഹോഫില്‍ മെയ് 25 (വ്യാഴാഴ്ച വൈകിട്ട് ഏഴിനു തിരിതെളിയും. വിനോദത്തിനും, വിജ്ഞാനത്തിനും വിശ്രമത്തിനും വേദിയൊരുക്കുന്ന ഇരുപത്തിയൊന്നാമത് കുടുംബ സംഗമം പ്രഫ. ഡോ. രാജപ്പന്‍ നായര്‍ ഉദ്ഘാടനം ചെയ്യും.

നാലുദിവസങ്ങളിലായി നീണ്ടു നില്‍ക്കുന്ന സംഗമത്തില്‍ വിവിധ ചര്‍ച്ചകള്‍, കലാ സായാഹ്നങ്ങള്‍, സ്‌പോര്‍ട്‌സ് ആക്റ്റിവിറ്റീസ്, സംഘടനാപരമായ കാര്യങ്ങള്‍ എന്നിവയ്ക്കു പുറമെ യോഗപരിശീലനവും ഉണ്ടായിരിയ്ക്കും. ജര്‍മന്‍ മലയാളി സമൂഹത്തിലെ പഴയതും പുതിയതും ആനുകാലികവുമായ വിഷയങ്ങളെ അധികരിച്ച് സാമൂഹ്യവും സാംസ്‌കാരികവും കലാപരവുമായ കഴിവുകള്‍ ഉള്‍ക്കൊള്ളിച്ചുള്ള പരിപാടികളായിരിയ്ക്കും നടക്കുന്നത്. കുട്ടികള്‍ക്കുവേണ്ടിയുള്ള പ്രത്യേക പരിപാടികളും സംഘടിപ്പിയ്ക്കുന്നുണ്ട്. യൂറോപ്പിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധിയാളുകള്‍ പങ്കെടുക്കുന്ന സംഗമത്തിന് മെയ് 28 ന്(ഞായര്‍) ഉച്ചയ്ക്കു നടക്കുന്ന സമാപന സമ്മേളനത്തോടുകൂടി സംഗമത്തിന് തിരശീല വീഴും.

വിവരങ്ങള്‍ക്ക്:

ജോസഫ് വെള്ളാപ്പള്ളില്‍ 07231 766870,റ്റാനിയ ചാക്കോ 07031 4355600, സാബു ജേക്കബ് 07741 6408561, തെരേസാ പനക്കല്‍ 0721 6647193.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക