Image

'അമ്മയും കുഞ്ഞും' പദ്ധതി യാഥാര്‍ഥ്യമായി

Published on 23 May, 2017
'അമ്മയും കുഞ്ഞും' പദ്ധതി യാഥാര്‍ഥ്യമായി
    പാലക്കാട്: പാലക്കാട് പ്രവാസി അസോസിയേക്ഷന്‍ ഓഫ് കുവൈറ്റ് (പല്‍പക്) പത്താം വാര്‍ഷികത്തോടനുബദ്ധിച്ചുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്വന്തം ജില്ലയിലെ സാധാരണക്കാരുടെ ആശ്രയമായ പാലക്കാട് ജില്ലാ ആശുപത്രിയുടെ ഭാഗമായ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ പൂര്‍ണ്ണമായും സൗജ്യനമായി നിര്‍മ്മിച്ചു നല്‍ക്കുന്ന 30 കിടക്കകളോടു കൂടിയ ആധുനിക സജ്ജീകരണങ്ങളോടെയുള്ള കുട്ടികളുടെ വാര്‍ഡായ 'അമ്മയും കുഞ്ഞും' പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.

||യുഅമ്മയും കുഞ്ഞും വാര്‍ഡിന്റെ സമര്‍പ്പണം പാലക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ പാലക്കാട് പാര്‍ലിമെന്റ് അംഗം എം.ബി. രാജേഷ് നിര്‍വഹിച്ചു. ചടങ്ങില്‍ പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ അഡ്വ. ശാന്തകുമാരി അധ്യക്ഷത വഹിച്ചു. പല്‍പക് ചാരിറ്റി സെക്രട്ടറി സക്കീര്‍ ഹുസൈന്‍ സ്വാഗതവും, പല്‍പക് പ്രസിഡന്റ് പി.എന്‍. കുമാര്‍ പ്രൊജക്റ്റിനെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു. ഡോ. ജയശ്രീ പി.കെ, ജില്ല ഹോസ്പിറ്റല്‍ സൂപ്രണ്ട് പ്രമീള ശശിധരന്‍, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ പാലാക്കാട് നഗരസഭ, കുഴല്‍മന്ദം രാമകൃഷ്ണന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. പല്‍പക് ജോയിന്റ് സെക്രട്ടറി ബി.ജി.വേണുകുമാര്‍ നന്ദി പറഞ്ഞു.

നവജാത ശിശുവിന്റെയും അമ്മയുടെയും ആരോഗ്യ സംരക്ഷണം എന്ന ലക്ഷ്യമാണ് ഈ പദ്ധതി തിരഞ്ഞെടുക്കുവാന്‍ 2016ല്‍ പല്‍പകിനെ പ്രേരിപ്പിച്ചത്. തുടര്‍ന്ന് പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാര്‍ 2016 സെപ്റ്റംബറില്‍ കുവൈറ്റില്‍ ലോഗോ പ്രകാശനം നിര്‍വ്വഹിച്ച പദ്ധതിയാണ് പല്‍പക് യാഥാര്‍ത്ഥ്യമാക്കിയത്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക