Image

കേരളത്തില്‍ ജീവിയ്ക്കുന്നവരേക്കാള്‍ സാമൂഹ്യപ്രതിബദ്ധത പുലര്‍ത്തുന്നവരാണ് പ്രവാസികള്‍: വിനയന്‍

Published on 23 May, 2017
കേരളത്തില്‍ ജീവിയ്ക്കുന്നവരേക്കാള്‍ സാമൂഹ്യപ്രതിബദ്ധത പുലര്‍ത്തുന്നവരാണ് പ്രവാസികള്‍: വിനയന്‍


ദമ്മാം: കേരളത്തില്‍ സ്ഥിരമായി ജീവിയ്ക്കുന്നവരേക്കാള്‍ സാമൂഹ്യജീവിതത്തില്‍ നിസ്വാര്‍ത്ഥതയോടെ ഇടപെടുകയും, മറ്റുള്ളവരെ സഹായിയ്ക്കുകയും ചെയ്യുന്നവരാണ് പ്രവാസികള്‍ എന്ന സത്യം തിരിച്ചറിയാന്‍ സൗദിയിലെ ഈ സന്ദര്‍ശനം തന്നെ സഹായിച്ചുവെന്ന് പ്രമുഖ സിനിമ സംവിധായകന്‍ വിനയന്‍ അഭിപ്രായപ്പെട്ടു. നവയുഗം സാംസ്‌കാരികവേദിയുടെ ദശവാര്‍ഷിക ആഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം. 

കേരളസമൂഹജീവിതത്തിന്റെ നിലവാരം ഉയര്‍ന്നെങ്കിലും, പരസ്പരസ്‌നേഹവും, ദയയും, സാമൂഹ്യബോധവും കുറഞ്ഞു വരുന്നതായാണ് കാണുന്നത്. എന്നാല്‍ സൗദി അറേബ്യയില്‍ താന്‍ കണ്ട, സ്വന്തം പരാധീനതകള്‍ക്കിടയിലും മറ്റുള്ളവര്‍ക്കായി അകമഴിഞ്ഞു സഹായങ്ങള്‍ ചെയ്യുന്ന പ്രവാസി ജീവകാരുണ്യപ്രവര്‍ത്തകര്‍ കേരളത്തിന് തന്നെ മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു.

നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെന്‍സി മോഹന്‍.ജി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കിഴക്കന്‍ പ്രവിശ്യയിലെ മുതിര്‍ന്ന ജീവകാരുണ്യപ്രവര്‍ത്തകന്‍ ഇ.എം. കബീറിന് വിനയന്‍ സമ്മാനിച്ചു. ക്യാഷ് െ്രെപസ് നവയുഗം കേന്ദ്രകമ്മിറ്റി അംഗം ഹനീഫ വെളിയംകോട് സമ്മാനിച്ചു.

കിഴക്കന്‍ മേഖലയിലെ പ്രമുഖ പത്രപ്രവര്‍ത്തകരായ ഹബീബ് ഏലംകുളം, അനില്‍ കുറിച്ചിമുട്ടം, സുബൈര്‍ ഉദിനൂര്‍, ചെറിയാന്‍ കിടങ്ങന്നൂര്‍, അഷ്‌റഫ് ആളത്ത്, പി.ടി അലവി, എം. എം. നയീം, സാജിദ് ആറാട്ടുപുഴ, മുജീബ് കളത്തില്‍, സൈഫ് വേളമാനൂര്, അര്‍ഷദ് അലി, മുഹമ്മദ് ഷെരീഫ്, അബ്ദുള്‍ അലി കളത്തിങ്കല്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. 

വിനയനുള്ള നവയുഗത്തിന്റെ ഉപഹാരം കോബാര്‍ മേഖല സെക്രെട്ടറി അരുണ്‍ ചാത്തന്നൂര്‍ കൈമാറി. നവയുഗം പത്താം വാര്‍ഷികം ലോഗോ ഡിസൈന്‍ മത്സരവിജയി അനീഷ് ചെറുതാഴത്തിനും, നവയുഗം നടത്തിയ ലക്കി ഡ്രോയില്‍ വിജയികളായവര്‍ക്കും ചടങ്ങില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. സൗദിയുടെ കിഴക്കന്‍ പ്രവിശ്യയിലെ സാമൂഹ്യ,സാംസ്‌കാരികമേഖലകളിലെ പ്രമുഖരുടെ സാന്നിദ്ധ്യം ചടങ്ങിനെ ശ്രദ്ധേയമാക്കി.
||
നവയുഗം ജനറല്‍ സെക്രട്ടറി എം.എ.വാഹിദ് കാര്യറ സ്വാഗതം പറഞ്ഞു. നവയുഗം ദമ്മാം മേഖല പ്രസിഡന്റ് അരുണ്‍ നൂറനാട് എ.ബി.ബര്‍ദ്ദാന്‍ അനുസ്മരണം നടത്തി. അവാര്‍ഡ് ജേതാവ് ഇ.എം.കബീര്‍, നവയുഗം രക്ഷാധികാരി ഉണ്ണി പൂച്ചെടിയല്‍, ജീവകാരുണ്യവിഭാഗം കണ്‍വീനര്‍ ഷാജി മതിലകം, ജോയിന്റ് സെക്രെട്ടറി ഹുസൈന്‍ കുന്നിക്കോട്, വനിതാവേദി നേതാവ് മീനു അരുണ്‍, പ്രവാസി സംഘടനാനേതാക്കളായ പവനന്‍ (നവോദയ), ബിജു കല്ലുമല (ഒ.ഐ.സി.സി), അലിക്കുട്ടി ഒളവട്ടൂര്‍ (കെ.എം.സി.സി), നൗഷാദ് മൊയ്തു (നവയുഗം ജുബൈല്‍), സുരേഷ് ഭാരതി (തമിഴ്!നാട് അസോസിയേഷന്‍) എന്നിവര്‍ സംസാരിച്ചു. നവയുഗം സഹഭാരവാഹികളായ ലീന ഉണ്ണികൃഷ്ണന്‍, പ്രിജി കൊല്ലം, രാജീവ് ചവറ, സാജന്‍ കണിയാപുരം, ജമാല്‍ വല്യാപ്പള്ളി, ഇന്ത്യന്‍ എംബസ്സി വോളന്റീര്‍ ടീം തലവന്‍ മിര്‍സ ബൈഗ്, വിവിധ പ്രവാസി സംഘടനാ നേതാക്കള്‍, മാധ്യമപ്രവര്‍ത്തകര്‍, ജീവകാരുണ്യപ്രവര്‍ത്തകര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. നവയുഗം കേന്ദ്രകമ്മിറ്റിയംഗം ഗോപകുമാര്‍ നന്ദി പറഞ്ഞു. 

ചടങ്ങുകള്‍ക്ക് നവയുഗം നേതാക്കളായ ശ്രീകുമാര്‍ വെള്ളല്ലൂര്‍, സുമി ശ്രീലാല്‍, മണിക്കുട്ടന്‍, അബ്ദുള്‍ ലത്തീഫ് മൈനാഗപ്പള്ളി, ഉണ്ണികൃഷ്ണന്‍, ഷാജി അടൂര്‍, സനു മഠത്തില്‍, രാജേഷ് ചടയമംഗലം, മിനി ഷാജി, ഖദീജ ഹബീബ്, ലീന ഷാജി, രഞ്ജി കണ്ണാട്ട്, റെജി സാമുവല്‍, സക്കീര്‍ ഹുസൈന്‍, മുനീര്‍ ഖാന്‍, സുജ റോയ്, അന്‍വര്‍ ആലപ്പുഴ, സഹീര്‍ഷാ, ബിനുകുഞ്ഞു, അഷറഫ് തലശ്ശേരി, ശ്രീലാല്‍, കുഞ്ഞുമോന്‍ കുഞ്ഞച്ചന്‍, മാധവ് കെ വാസുദേവ് എന്നിവര്‍ നേതൃത്വം നല്‍കി. 

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക